ബില്‍ കുടിശ്ശിക തീര്‍ത്തില്ളെങ്കില്‍ ടെലിഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കും

കുവൈത്ത് സിറ്റി: ലാന്‍ഡ് ഫോണ്‍ ബില്‍ കുടിശ്ശിക വരുത്തിയവര്‍ ഉടന്‍ അടച്ചുതീര്‍ത്തില്ളെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം. കുടിശ്ശിക അടച്ചുതീര്‍ക്കാത്ത വരിക്കാരുടെ ഫോണ്‍ കണക്ഷന്‍ ഈമാസം 21ന് ശേഷം ഏതുസമയവും വേര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.
അതിനുമുമ്പ് രണ്ടുതവണ മുന്നറിയിപ്പ് സന്ദേശം നല്‍കും. ആദ്യ സന്ദേശം ഈ ഞായറാഴ്ചയുണ്ടാവും. രണ്ടാം സന്ദേശം 21ന് ലഭിക്കും. എന്നിട്ടും അടക്കാത്തവരുടെ കണക്ഷനാണ് റദ്ദാക്കുക. ഇങ്ങനെ വിച്ഛേദിക്കപ്പെട്ട കണക്ഷന്‍ പുന$സ്ഥാപിക്കണമെങ്കില്‍ വീടുകളിലേതാണെങ്കില്‍ 50 ദീനാറും വാണിജ്യസ്ഥാപനങ്ങളുടേതാണെങ്കില്‍ 100 ദീനാറും പിഴ ഒടുക്കേണ്ടിവരും. ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്‍െറ പ്രത്യേക വൈബ്സൈറ്റ് വഴി വരിസംഖ്യയും പിഴയും അടക്കാനുള്ള സംവിധാനമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 123 എന്ന മന്ത്രാലയത്തിന്‍െറ ഹോട്ട്ലൈനില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.