അബ്ദലി ചാരസെല്‍ കേസ്:  ഇന്നും വാദം തുടരും

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ സുരക്ഷയുമായി  ബന്ധപ്പെട്ട  അബ്ദലി ചാരസെല്‍ കേസില്‍ അപ്പീല്‍ കോടതിയില്‍ ഇന്നും വാദം തുടരും. ഇന്നലെ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് പ്രത്യേക അപ്പീല്‍ ബെഞ്ചില്‍ ഇന്നും വാദം തുടരുന്നത്. ഇറാന്‍െറയും ഹിസ്ബുല്ലയുടെയും നേതൃത്വത്തില്‍ രാജ്യത്ത് സ്ഫോടനവും അതുവഴി അസ്ഥിരതയും ഉണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ ഒരു ഇറാനിയടക്കം 31 പേരാണ് പ്രതികള്‍. 
ഇതില്‍ ഒന്നാം പ്രതിക്കും 23ാം പ്രതിക്കും കീഴ്കോടതി വധശിക്ഷ വിധിച്ചിരുന്നു. മറ്റുപത്രികള്‍ക്ക് നിശ്ചിത വര്‍ഷങ്ങള്‍ കണക്കാക്കി തടവുശിക്ഷ നല്‍കുകയാണുണ്ടായത്. ഇതിനെതിരെ എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.