കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി കഴിഞ്ഞ 45 ദിവസത്തിനിടെ പരിസ്ഥിതി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട 324 സംഭവങ്ങള്‍ പിടികൂടി രജിസ്റ്റര്‍ ചെയ്തതായി പരിസ്ഥിതി സംരക്ഷണ സമിതി വ്യക്തമാക്കി. ഇതില്‍ 81 ശതമാനം നിയമലംഘനങ്ങളും വ്യക്തികളില്‍നിന്നുണ്ടായതാണ്. വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്വദേശികളും വിദേശികളുമടക്കം 212 പേരെ കസ്റ്റഡിയിലെടുത്തു.
പുതിയ പരിസ്ഥിതി നിയമം പ്രാബല്യത്തില്‍വന്ന മാര്‍ച്ചില്‍ മൂന്നു ഫാക്ടറികള്‍, 13 ഹോട്ടലുകള്‍, 13 വാണിജ്യ കോംപ്ളക്സുകള്‍ എന്നിവക്കെതിരെ കേസെടുത്തു. കൂടാതെ, രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു പദ്ധതി, 17 സ്വകാര്യ കമ്പനികള്‍ എന്നിവയും പരിസ്ഥിതി നിയമം ലംഘിച്ചതായി കണ്ടത്തെി. അതേസമയം, ഈമാസം തുടങ്ങിയതുമുതല്‍ ഇതുവരെ 63 പരിസ്ഥിതി നിയമലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഏപ്രിലില്‍ ഇതുവരെ പരിസ്ഥിതി പൊലീസ് നടത്തിയ പരിശോധനകളില്‍ മൂന്നു ഹോട്ടലുകള്‍, മൂന്നു വാണിജ്യസ്ഥാപനങ്ങള്‍, ഏഴ് കാര്‍ വാഷിങ് സെന്‍ററുകള്‍, മൂന്നു സ്വകാര്യ കമ്പനികള്‍ എന്നിവക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.