കോഴിക്കോട് സ്വദേശി  നിര്യാതനായി

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ നിര്യാതനായി. പുതിയങ്ങാടി ഭട്ട് റോഡില്‍ സ്രാമ്പിപ്പറമ്പില്‍ അഷ്റഫ് (44) ആണ് മരിച്ചത്. അലികോ കുവൈത്ത് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. പരേതനായ മൊയ്തീന്‍ കോയയുടെയും ബിച്ചീവിയുടെയും മകനാണ്. ഭാര്യ: ഷമീമ. മക്കള്‍: നീലോഫര്‍, നിഫു. സഹോദരങ്ങള്‍: ഗഫൂര്‍, സറീന, സൗജത്ത്, സീനത്ത്. കെ.ഐ.ജി സാമൂഹികസുരക്ഷാ പദ്ധതിയായ ഒരുമ കുവൈത്ത് അംഗമാണ്. മൃതദേഹം വെള്ളിയാഴ്ച രാത്രിയിലെ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.