ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാജ്നാഥ് സിങ് മടങ്ങി

മനാമ: മൂന്ന് ദിവത്തെ ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മടങ്ങി. ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം മടങ്ങിയത്. 
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നാഴികക്കല്ലാകുന്ന തീരുമാനങ്ങളാണ് രാജ്നാഥ് സിങ്ങിന്‍െറ സന്ദര്‍ശനവേളയിലെടുത്തത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ,കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഭീകരത ഉള്‍പ്പെടെയുള്ള ഭീഷണികള്‍ നേരിടാന്‍ ബഹ്റൈന്‍- ഇന്ത്യ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി (ജെ.എസ്.സി) രൂപവത്കരിച്ചതാണ് സന്ദര്‍ശനവേളയിലെ പ്രധാന നേട്ടം. 
മേഖലയിലെ സുരക്ഷാഭീഷണി അടക്കമുള്ള വിഷയങ്ങള്‍ ബഹ്റൈന്‍ അധികൃതരുമായുള്ള യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഭീകരത ലോകത്തിനാകെ ഭീഷണിയാണെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി ബഹ്റൈന്‍െറ ഭീകരവിരുദ്ധ നടപടികള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. സന്ദര്‍ശനത്തിന്‍െറ ആദ്യ ദിനത്തില്‍ രാജ്നാഥ് സിങ് ഇന്ത്യന്‍ പ്രവാസികളെ പൊതുപരിപാടിയില്‍ അഭിസംബോധന ചെയ്തിരുന്നു.
 തിങ്കളാഴ്ച വൈകീട്ട് അദ്ദേഹം മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സന്ദര്‍ശനവും നടത്തി.
 ഇന്ത്യയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥസംഘം അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

Tags:    
News Summary - Rajnath singh in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.