മനാമ: ഗാന്ധിജിയും, ജയപ്രകാശ് നാരായണനും, ഡോ.ലോഹ്യയും വിഭാവനം ചെയ്ത വിശ്വമാനവികതയാണ് സോഷ്യലിസത്തിന്‍െറ അടിത്തറയെന്ന് മാധ്യമപ്രവര്‍ത്തകന്‍ പി.ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ രാഷ്ട്രീയത്തെ ഗുണകരമായി പരിവര്‍ത്തിപ്പിച്ച ദേശീയ വാദികളാണ് സോഷ്യലിസ്റ്റുകളെന്നും അദ്ദേഹം ജനത കള്‍ചറല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഗാന്ധിജി,ജെ.പി,ലോഹ്യ അനുസ്മരണ യോഗത്തില്‍ സംസാരിക്കവെ പറഞ്ഞു. അക്രമത്തെ അക്രമം കൊണ്ട് നേരിട്ട വിപ്ളവങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു. മനുഷ്യന്‍െറ നന്‍മക്കും വികാസത്തിനുമപ്പുറം വിനാശത്തിന്‍െറ പാതയിലുള്ള സഞ്ചാരമായിരുന്നു അവയുടേത്. മാനവിക ഐക്യത്തിന് മാത്രമേ സമാധാനം നിലനിര്‍ത്താനാകൂ എന്നാണ് ഗാന്ധിജി നല്‍കിയ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ജെ.സി.സി.പ്രസിഡന്‍റ് സിയാദ് ഏഴംകുളത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റോയി തോമസ്, അബ്ദുല്‍ ഗഫൂര്‍, സന്തോഷ് മേമുണ്ട, കെ.നിസാര്‍, കെ.എം.ഭാസ്കരന്‍, മനോജ് പട്ടുവം എന്നിവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.