ജി.സി.സി തല ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്ദാന ചടങ്ങ് ബഹ്റൈനില്‍ 

മനാമ: ജി.സി.സി തല ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ദാനച്ചടങ്ങ് ബഹ്റൈനില്‍ നടക്കുമെന്ന് സാമൂഹിക ഉത്തരവാദിത്വ റീജ്യനല്‍ നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ പ്രൊഫ. യൂസുഫ് അബ്ദുല്‍ ഗഫ്ഫാര്‍ അറിയിച്ചു. ഇസ്ലാമിക കാര്യ ഹൈ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന അഞ്ചാമത് അവാര്‍ഡ് ദാന സമ്മേളനം ആര്‍ട്ട് അംവാജ് റോട്ടാന ഹോട്ടലിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. 
അറബ്, ജി.സി.സി മേഖലയില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. കിംഗ് സല്‍മാന്‍ ഡിസബിലിറ്റി റിസര്‍ച്ച് സെന്‍റര്‍ ചെയര്‍മാന്‍ അമീര്‍ സുല്‍താന്‍ ബിന്‍ സല്‍മാന്‍ ആല്‍സുഊദ്, ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക്  ആല്‍ഖലീഫ, ഖത്തര്‍ ഉപപ്രധാനമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല ആല്‍മഹ്മൂദ്, ഒ.ഐ.സി ഹ്യുമാനിറ്റേറിയന്‍ ഫണ്ട് മേധാവി ഡോ. അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി, കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് , ഒമാന്‍ വിദേശകാര്യ ചുമതല വഹിക്കുന്ന മന്ത്രി യൂസുഫ് ബിന്‍ അലവി അബ്ദുല്ല, യു.എ.ഇ സഹമന്ത്രി റീം ഇബ്രാഹിം അല്‍ഹാഷിമി, ജി.സി.സി ഡിസേബ്ള്‍ഡ് സൊസൈറ്റി ചെയര്‍മാന്‍ ശൈഖ് ദുഐജ് ബിന്‍ ഖലീഫ ആല്‍ഖലീഫ, അല്‍നൂര്‍ സൊസൈറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ ലംയാഅ് ബിന്‍ത് മുഹമ്മദ് ആല്‍ഖലീഫ, അറബ് ഫാമിലി ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ജമാല്‍ അല്‍ബഹ് അല്‍മത്റൂഷി, യൂസുഫ് ബിന്‍ അഹ്മദ് കാനൂ ഗ്രൂപ് മേധാവി മുബാറക് കാനൂ, സൗദി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഡോ. അബ്ദുല്ല റബീഅ,  ഒമാനിലെ ദാറുല്‍ അതാഉ് സൊസൈറ്റി ചെയര്‍പേഴ്സണ്‍ മര്‍യം സിദ്ജാലിയ എന്നിവരാണ് ഇപ്രാവശ്യത്തെ അവാര്‍ഡ് ലഭിച്ചവരില്‍ പ്രമുഖര്‍. അവാര്‍ഡ് ദാനച്ചടങ്ങിനോടനുബന്ധിച്ച് ഹാര്‍വാഡ് സാമൂഹിക സേവന അക്കാദമി, ഒ.ഐ.സി എന്നിവയുമായി സഹകരിച്ച്  ക്രൈസിസ് മാനേജ്മെന്‍റ് ഫോറവും നടക്കും. ഇപ്രാവശ്യത്തെ അവാര്‍ഡ് കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ നാമധേയത്തിലാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.