?????????? ??????? ??????? ??????????? ?????????? ????????? ???????????? ???? ???? ???????????? ???????????? ?????????? ???????????? ??????????? ????????? ?????? ??????????????

നോട്ട് പിന്‍വലിച്ച് കള്ളപ്പണം തടയാനാകില്ളെന്ന് ചര്‍ച്ച

മനാമ: ‘നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണം തടയാനോ, രാഷ്ട്രീയ ഗിമ്മിക്കോ’ എന്ന വിഷയത്തില്‍ ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ മനാമ ഏരിയ ചര്‍ച്ച സംഘടിപ്പിച്ചു.
സിഞ്ചിലെ ഫ്രന്‍റ്സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്തു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് മാത്രം കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിയില്ളെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 
ഹവാല ഇടപാടുകളും കള്ളപ്പണവും തടയുന്നതിന് സര്‍ക്കാറിന് കൃത്യമായ അജണ്ട ഉണ്ടാകേണ്ടതുണ്ട്. 
പാവപ്പെട്ട ജനങ്ങളെ പൊരി വെയിലത്തുനിര്‍ത്തിയല്ല കള്ളപ്പണത്തോട് ഏറ്റുമുട്ടേണ്ടതെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.അംബേദ്കര്‍ ഇന്നവേറ്റിവ് മൂവ്മെന്‍റ് പ്രതിനിധി രാജേഷ്, ബിജു മലയില്‍ (നവകേരള), നിസാര്‍ കൊല്ലം, കെ.ആര്‍.നായര്‍ (ആപ്), എം.അബ്ദുല്‍ ഖാദര്‍ ( പ്രവാസി വെല്‍ഫെയര്‍), ബിന്‍ഷാദ് പിണങ്ങോട് (യൂത്ത് ഇന്ത്യ), ഖാലിദ് ചോലയില്‍, ഇ.കെ. സലിം, ഫൈസല്‍  (ഫ്രന്‍റ്സ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  ഖലീലുറഹ്മാന്‍ മോഡറേറ്റര്‍ ആയിരുന്നു. 
സിറാജ് പള്ളിക്കര വിഷയാവതരണം നടത്തി. ഏരിയ ഓര്‍ഗനൈസര്‍ എം.ബദ്റുദ്ദീന്‍ സ്വാഗതമാശംസിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.