'ഉരു' പോസ്റ്റർ പുറത്തിറക്കി

കോഴിക്കോട്: മാമുക്കോയ അഭിനയിച്ച 'ഉരു' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എഴുത്തുകാരൻ കെ.പി രാമനുണ്ണി റിലീസ് ചെയ്തു. ചാലിയം തുരുത്തിലെ ഉരു നിർമാണ കേന്ദ്രത്തിൽ പി.ഒ ഹാഷിമിന് നൽകിയായിരുന്നു റിലീസ്. മാധ്യമപ്രവർത്തകൻ ഇ.എം അഷ്‌റഫ് രചനയും സംവിധാനവും നിർവഹിച്ച ഉരു ബേപ്പൂരിലെ ഉരു നിർമാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥ പറയുന്നു.

മൂത്താശാരിയായാണ് മാമുക്കോയ വേഷമിട്ടത്. മരത്തടി മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്ത മാമുക്കോയ തൻെറ ജീവിതാനുഭവങ്ങൾ കൂടി 'ഉരു'വിൽ പങ്കുവെക്കുന്നു. കെ.യു. മനോജ്, മഞ്ജു പത്രോസ്, അർജുൻ, ആൽബർട്ട് അലക്സ്, അനിൽ ബാബു, അജയ് കല്ലായി, രാജേന്ദ്രൻ തായാട്ട്, ഉബൈദ് മുഹ്‌സിൻ, ഗീതിക, ശിവാനി, ബൈജു ഭാസ്കർ, സാഹിർ പി.കെ., പ്രിയ എന്നിവരാണ് അഭിനേതാക്കൾ.

സാം പ്രൊഡക്ഷൻെറ ബാനറിൽ നിർമിക്കുന്ന ഉരു ഒ.ടി.ടി റിലീസിന് തയാറായിരിക്കുകയാണ്. ശ്രീകുമാർ പെരുമ്പടവം ഛായാഗ്രഹണവും, കമൽ പ്രശാന്ത് സംഗീത സംവിധാനവും, പ്രഭാവർമ ഗാന രചനയും നിർവഹിച്ചിരിക്കുന്നു.

ചടങ്ങിൽ നിർമാതാവ് മൻസൂർ പള്ളൂർ, അസോസിയേറ്റ് ഡയറക്ടർ ഷൈജു ദേവദാസ്, എഡിറ്റർ ഹരി ജി. നായർ, നാടൻ പാട്ടു ഗായകൻ ഗിരീഷ് ആമ്പ്ര എന്നിവർ പങ്കെടുത്തു.

Tags:    
News Summary - uru malayalam movie poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.