പോർച്ചുഗീസ് ബ്ളാക്ക് മാജിക്കുമായി 'ഓഹ'; റിലീസ്​ ആഗസ്റ്റ് 15ന് സിനിയ ഒടിടിയിൽ

മലയാള സിനിമാ ചരിത്രത്തിലാദ്യമായി പോർച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കികൊണ്ട് നവാഗതനായ ശ്രീജിത്ത് പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ ചിത്രമാണ് "ഓഹ". മനുഷ്യ മാംസം കൊടുത്തു വളർത്തിയ പന്നിയുടെ രക്തം ഉപയോഗിച്ച് ചെയ്യുന്ന അതിക്രൂരമായ ഒരു പോർച്ചുഗീസ് ദുർമന്ത്രവാദമാണ് "ഓഹ".

ആൽബിയുടേയും ലില്ലിയുടെയും സന്തോഷകരമായ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളും അതി​െൻറ പിന്നിലെ രഹസ്യങ്ങളുടെയും കഥ പറയുന്ന ഈ ചിത്രത്തില്‍ ലില്ലിയായി സൂര്യ ലക്ഷ്മിയും ആൽബിയായി ശ്രീജിത്ത് പണിക്കരും വേഷമിടുന്നു. സ്മിത ശശി, സന്തു ഭായി, ചെറി, മാസ്റ്റര്‍ ദേവനാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Full View

വശ്യ മനോഹരമായ രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ജ്യോതിഷ്.ടി.കാശിയുടെ വരികൾക്ക് നവാഗതരായ അജീഷ് ആ​േൻറാ, സുമേഷ് സോമസുന്ദർ എന്നിവര്‍ സംഗീതം പകരുന്നു. കെ.എസ് ഹരിശങ്കർ, നഫ്ല, സുമേഷ് സോമസുന്ദർ എന്നിവരാണ് ഗായകര്‍. സ്വസ്തിക് വിനായക് ക്രിയേഷൻസി​െൻറ ബാനറിൽ അനില കെ.എം നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ ഇതുവരെ കാണാത്ത വ്യത്യസ്തതകളും ദൃശ്യാനുഭവങ്ങളും സമന്വയിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നിജോ എം ജെ, കല- സന്തുഭായ്, മേക്കപ്പ്- സുജിത്ത് പറവൂര്‍, വസ്ത്രാലങ്കാരം- അക്ഷയ ഷണ്‍മുഖന്‍, സ്റ്റില്‍സ്- മിഥുന്‍ ടി സുരേഷ്, എഡിറ്റര്‍- മജു അന്‍വര്‍, ചീഫ് അസോസിയേറ്റ് ഡയറക്ര്‍- ആദര്‍ശ് വേണു ഗോപാലന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ബിനീഷ് ജെ പുതിയത്ത്, സംവിധാന സഹായികള്‍- അനു ചന്ദ്ര & ഗോപന്‍ ജി, പശ്ചാത്ത ല സംഗീതം- സുമേഷ് സോമസുന്ദര്‍, നൃത്തം- സുജിത്ത് സോമസുന്ദരം, ചീഫ് അസ്സോസിയേറ്റ് ക്യാമറമാന്‍- അരുണ്‍ ടി ശശി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നിഷാദ് പന്നിയാങ്കര, പി.ആർ.ഒ- പി.ശിവപ്രസാദ്

Tags:    
News Summary - OOHA Malayalam Movie A psycho thriller love story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.