ഏഴുവയസുള്ള കുട്ടിയെ ഭർത്താവ് സിഗരറ്റ് കൊണ്ട് പൊള്ളിച്ചെന്ന് യുവതിയു​ടെ പരാതി

ന്യൂഡൽഹി: സൗത്ത് ഡെൽഹിയിലെ നെബ് സറായിൽ ഏഴു വയസുള്ള കുട്ടിയെ ഭർത്താവ് സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായി യുവതിയുടെ പരാതി. വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ് ദമ്പതികൾ. കുട്ടി ഊഴമനുസരിച്ച് രണ്ടുപേരുടെയും കൂടെ മാറിമാറി താമസിക്കുകയാണ്.

ഭർത്താവിന്റെ കൂടെ താമസിക്കുമ്പോഴാണ് കുട്ടിയുടെ കവിളിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതെന്നാണ് യുവതിയുടെ പരാതി. പൊള്ളലേറ്റ പാട് കുട്ടിയുടെ കവിളിൽ കാണാമെന്നും പരാതിയിലുണ്ട്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു.

കഴിഞ്ഞ വർഷം മുംബൈയിലും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അമ്മയെ കാണുന്നതിൽ ദേഷ്യം വന്ന പിതാവ് അഞ്ചുവയസുള്ള കുട്ടിയെ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയായിരുന്നു. 

Tags:    
News Summary - Woman in delhi accuses husband of burning 7 year-old child with cigarettes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.