ടെ​റ​സ്​ കൃ​ഷി​യി​ൽ മാ​തൃ​ക​യാ​യി രാ​ജേ​ഷും കു​ടും​ബ​വും

11:11 AM
25/07/2020
rajesh-terus-farming
വീടി​െൻറ ടെറസില്‍ പച്ചക്കറി കൃഷിയൊരുക്കി രാജേഷും ഭാര്യ ജീനയും മകന്‍ ജോഹനും

അ​ങ്ക​മാ​ലി: തൊ​ഴി​ലും വ​രു​മാ​ന​വും പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ വീ​ടി​​െൻറ ടെ​റ​സി​ല്‍ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി കൃ​ഷി കു​ടും​ബ​ത്തി​ന്​ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​കു​ന്നു. നോ​ര്‍ത്ത് കി​ട​ങ്ങൂ​ര്‍ തി​രു​ത​ന​ത്തി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷും ഭാ​ര്യ ജീ​ന​യും വീ​ട്ടാ​വ​ശ്യ​ത്തി​ന്​ തു​ട​ങ്ങി​യ കൃ​ഷി​യാ​ണ്​ ഇ​പ്പോ​ള്‍ വ​രു​മാ​ന മാ​ര്‍ഗ​മാ​യ​ത്. 1000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് കൃ​ഷി​യി​ടം.

ഇ​തി​ൽ പ​ച്ച​മു​ള​ക്, വ​ഴു​ത​ന, കോ​വ​ല്‍, പ​ട​വ​ലം, പ​യ​ര്‍, പാ​വ​ല്‍, വെ​ണ്ട, ഇ​ഞ്ചി,  വേ​പ്പ്, മ​ഞ്ഞ​ള്‍, ചേ​മ്പ്, കാ​ച്ചി​ല്‍, കൂ​ര്‍ക്ക, ചീ​ര തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​യും ലി​ച്ചൂ​സും മു​ന്തി​രി​ച്ചെ​ടി​ക​ളും വ​ള​ർ​ത്തു​ന്നു. പെ​യി​ൻ​റ് ടി​ന്നു​ക​ളി​ലും ഗ്രോ ​ബാ​ഗു​ക​ളി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി. ന​ന​ക്കാ​ന്‍ ഡ്രി​പ് സം​വി​ധാ​ന​മു​ണ്ട്. ജൈ​വ വ​ള​മാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 

അ​മ്മ റോ​സി​യി​ല്‍നി​ന്നാ​ണ് രാ​ജേ​ഷ് കൃ​ഷി​യി​ല്‍ ആ​കൃ​ഷ്​​ട​നാ​യ​ത്. നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​യ മ​ക​ന്‍ ജോ​ഹ​നും മാ​താ​പി​താ​ക്ക​ള്‍ക്കൊ​പ്പം ടെ​റ​സി​ലെ കൃ​ഷി​പ​രി​പാ​ല​ന​ത്തി​ല്‍ ശ്ര​ദ്ധാ​ലു​വാ​ണ്. കൃ​ഷി​യോ​ടൊ​പ്പം ക​ലാ​രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജേ​ഷ് ‘അ​ങ്ക​മാ​ലി ഡ​യ​റീ​സ്’, ‘ക്യൂ​ബ​ന്‍ കോ​ള​നി’, ‘തൃ​ശൂ​ര്‍പൂ​രം’, ‘മൂ​ന്നാം നി​യ​മം’ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. 

Loading...
COMMENTS