കൃഷി ദൈവിക വേലയാക്കി സണ്ണി പാസ്റ്റർ

സണ്ണി പാസ്റ്റർ കൃഷിയിടത്തിൽ
സു​വി​ശേ​ഷ വേ​ല​ക്കി​ട​യി​ലും കൃ​ഷി​യെ അ​തി​ര​റ്റ് സ്​​നേ​ഹി​ക്കു​ന്നു സ​ണ്ണി പാ​സ്റ്റ​ർ. റ​ബ​ർ തൈ​ക​ൾ​ക്ക് ഇ​ട​വി​ള​യാ​യാ​ണ്
പാ​സ്റ്റ​റു​ടെ സ​മ്മി​ശ്ര കൃ​ഷി. വാ​ഴ, പ​ച്ച​ക്ക​റി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ തു​ട​ങ്ങി ഏ​തി​ന​വും ഒ​ന്ന​ര​യേ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. 
പ​ത്ത​നം​തി​ട്ട​ക്കു സ​മീ​പം കൊ​ടു​മ​ൺ കി​ഴ​ക്ക് കു​ള​ത്തി​നാ​ൽ കാ​ഞ്ഞി​പ്പു​ഴ ബെ​ഥേ​ൽ വീ​ട്ടി​ൽ പാ​സ്റ്റ​ർ. കെ.​കെ. സ​ണ്ണി​യും കു​ടും​ബ​വു​മാ​ണ് കൃ​ഷി​യി​ലൂ​ടെ ജീ​വി​ത വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്. പ്ര​ക്കാ​ന​ത്ത് കു​ടും​ബ​മാ​യ കൊ​ല്ലേ​ൻ്റ​ത്ത് വീ​ട്ടി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന സ​ണ്ണി കു​ള​ത്തി​നാ​ലി​ൽ താ​മ​സ​മാ​യി​ട്ട് ഏ​താ​നും വ​ർ​ഷ​ങ്ങ​ളേ ആ​യു​ള്ളു. പ്ലാ​േ​ൻ​റ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ച​ന്ദ​ന​പ്പ​ള്ളി എ​സ്​​റ്റേ​റ്റ്​ അ​തി​ർ​ത്തി​യി​ലാ​ണ് വീ​ടും സ്​​ഥ​ല​വും. കാ​ട്ടു​പ​ന്നി​ക​ളും കു​ര​ങ്ങും ഒ​ക്കെകൃ​ഷി​യി​ട​ങ്ങ​ളി​ൽ നാ​ശം വി​ത​ക്കു​മ്പോ​ൾ തെ​ല്ലും ആ​ത്​​മ​വി​ശ്വാ​സം കൈ​വി​ടാ​തെ കൃ​ഷി തു​ട​രു​ക​യാ​ണ് ഈ ​കു​ടും​ബം. 
ര​ണ്ടു വ​ർ​ഷം പ്രാ​യ​മാ​യ 300 റ​ബ​ർ തൈ​ക​ൾ​ക്കി​ട​യി​ൽ 36 വ​ർ​ഷ​മാ​യി സം​സ്​​ഥാ​ന​ത്ത് വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ സു​വി​ശേ​ഷ
വേ​ല ചെ​യ്തി​ട്ടു​ള്ള പാ​സ്റ്റ​റി​ന് കൃ​ഷി​യും ദൈ​വി​കം ത​ന്നെ. അ​തു​കൊ​ണ്ടാ​ണ് പ്ര​തി​ബ​ന്ധ​ങ്ങ​ൾ ഏ​റെ​യു​ണ്ടാ​യി​ട്ടും ന​ല്ലവി​ള​വു ല​ഭി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. പാ​സ്റ്റ​റു​ടെ ഭാ​ര്യ പൊ​ടി​മോ​ൾ, ഇ​ള​യ മ​ക​ൻ ബ്ല​സ​ൻ എ​ന്നി​വ​രും കൃ​ഷി പ​രി​പാ​ല​ന​ത്തി​ന് ഒ​പ്പ​മു​ണ്ട്. 
കൂ​മ്പി​ല്ലാ​ക​ണ്ണ​ൻ, പാ​ള​യം കോ​ട​ൻ, ചെ​ങ്ക​ദ​ളി, പൂ​വ​ൻ, ഏ​ത്ത​ൻ ഇ​ന​ങ്ങ​ളി​ൽ 200 വാ​ഴ, 100 മൂ​ട് ചേ​ന, ശീ​മ​ചേ​മ്പ്, ക​ണ്ണ​ൻചേ​മ്പ്, പ​ച്ച​ക്ക​റി​ക​ളി​ൽ പ​യ​ർ, വ​ഴു​ത​ന, മ​ത്ത​ൻ, വെ​ള്ള​രി, കു​മ്പ​ളം, പ​ച്ച​മു​ള​ക്, കാ​ന്താ​രി, ഇ​ഞ്ചി, ഏ​ലം, ജാ​തി, തെ​ങ്ങ്,കു​രു​മു​ള​ക്, പാ​ഷ​ൻ ഫ്രൂ​ട്ട്, ചാ​മ്പ, കു​ടം​പു​ളി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ​യു​ള​ള​ത്. ഒ​രു ഭാ​ഗ​ത്ത് ആ​ദാ​യം എ​ടു​ക്കു​മ്പോ​ൾ മ​റു ഭാ​ഗ​ത്ത് കൃ​ഷി ചെ​യ്യു​ന്ന രീ​തി​യാ​ണ് പാ​സ്റ്റ​റു​ടേ​ത്. ഓ​മ​ല്ലൂ​ർ, തു​മ്പ​മ​ൺ, പ്ര​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ർ​ഷി​ക വി​ള​ക​ൾ വി​ൽ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ സ്​​ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തിെ​ൻ്റ ല​ക്ഷ്യം.
Loading...
COMMENTS