ബംഗലൂരു ബന്ദി പൂക്കൾ അടൂരിലും 

മനു തയ്യിൽ ബന്ദി തോട്ടത്തിൽ

നു തയ്യിലിൻെറ പൂന്തോട്ടത്തിൽ ബന്ദി പൂക്കളുടെ മനോഹാരിത ഒന്ന്​ വേറെത്തന്നെയാണ്​. ഇവിടെ പത്ത് സെൻ്ററിൽ  വിരിയുന്നത് ഹൈബ്രിഡ്  ബന്ദി പൂക്കളാണെന്നതാണ്​ ഇതിൻെറ കാരണം. പറക്കോട് തയ്യിൽ വീട്ടിൽ മനു ജൂലൈ  പകുതിയോടെ  പോളി ഹൗസിൽ തൈകളാക്കി നട്ട  ചെടികളിലാണ് പൂവ് വിരിഞ്ഞത്. വിത്ത് എത്തിച്ചത് ബംഗലൂരിൽ നിന്നാണ്. 
കനത്ത മഴ ആയതിനാൽ  ചെറിയ  ചാലുകൾ  വെട്ടി മഴവെള്ളം ഒഴുകിപോകാൻ സൗകര്യം ഒരുക്കിയാണ്്   കൃഷി  ചെയ്തത്. ഇടവിളയായി  പച്ചമുളക്   കൃഷി  ചെയ്യുന്നത്  കീടബാധ  കുറക്കാൻ സാധിക്കുന്നുണ്ടൈന്ന് മനു പറഞ്ഞു. ബാക്കി സ്​ഥലത്ത്  ഇഞ്ചി, മഞ്ഞൾ, തക്കാളി, വഴുതന, വെണ്ട  തുടങ്ങിയ പച്ചക്കറികളും  കൃഷി ചെയ്തു  വരുന്നു. പച്ചക്കറി തൈകൾ ഉത്പാദിപ്പിക്കുന്ന  നഴ്സറിയിൽ  ഓണത്തിന് സലാഡ്  വെള്ളരി വിളവെടുപ്പ് നടത്തി. ഇത്തവണ കൃഷി ഭവനുകൾ ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം  തൈകൾ ഉത്പാദിപ്പിക്കാൻ കുടുംബശ്രീക്ക്  അനുമതി നൽകിയപ്പോൾ  ഒട്ടും  മടിച്ചു  നിൽക്കാതെ പോളി ഹൗസ്​ നിറയെ  45 ദിവസം  മുമ്പ്  സലാഡ് വെള്ളരി  വിത്തു നടുകയായിരുന്നു. 
കീടബാധയില്ലാതെ വിഷമയമില്ലാത്ത  സ്വാദുള്ള സലാഡ്  വെള്ളരി വിളയിക്കാൻ  കഴിഞ്ഞ ആഹ്ളാദത്തിലാണ് മനു. ഇതേ  നഴ്റി​സറിയിലാണ്  2018 ൽ 25000 പച്ചക്കറി തൈകൾ  ഉത്പാദിപ്പിച്ചത്. കടുത്ത കാട്ടുപന്നി ശല്യത്തെ  അതിജീവിച്ചാണ്  കൃഷി മുമ്പോട്ടു കൊണ്ടുപോകുന്നതെന്ന് മനു പറഞ്ഞു. 

 

 

Loading...
COMMENTS