മലമുകളിലും തിളങ്ങി നെൽകതിരുകൾ

ഏനാദിമംഗലത്ത്​ മാത്യൂ വർഗീസി​െൻറ കൃഷിയിടത്തിലെ കരനെൽകൃഷി വിളവെടുപ്പ് ഉദ്​ഘാടനം​
നാദിമംഗലം ഗ്രാമത്തിലെ മലമുകളിൽ വിളഞ്ഞ നെൽകതിരുകൾ പത്തനംതിട്ട ജില്ലയുടെ തന്നെ അഭിമാനമാണ്​. ജില്ലയിലെ ഏക കരനെൽകൃഷിയിടമാണ് മാരൂർ ആറാം വാർഡിൽ ഒഴുകുപാറയുടെ മുകളിൽ പരന്നുകിടക്കുന്നത്. അങ്ങനെ മലമുകളിലും നെല്ല് വിളയുമെന്നു തെളിയിച്ചിരിക്കുകയാണ് കുറുമ്പകര നിമ്മി ഭവൻ മാത്യു വർഗീസ്​. നാല്് ഏക്കറിലധികം സ്​ഥലത്താണ് നെൽകൃഷി ചെയ്തത്. ഏനാദിമംഗലം കൃഷിഭവൻ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം വിളവെടുപ്പ് നടന്നു. വർഷങ്ങൾക്കു മുമ്പ് വിദേശത്ത് ജോലിയിലായിരുന്ന മാത്യു വർഗീസ്​ നാട്ടിലെത്തി ചേന, വാഴ, പച്ചക്കറി കൃഷികൾ ചെയ്തു വരികയായിരുന്നു. ഒഴുകുപാറയിലെ അഞ്ചേക്കറിൽ ഉണ്ടായിരുന്ന റബർ മരങ്ങൾ വെട്ടിയതിനു ശേഷം ഇവിടെ കൈത നടാൻ കരാർ നൽകിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പിന്തിരിയുകയായിരുന്നു. തുടർന്നാണ് നെൽകൃഷിയെകുറിച്ച് ആലോചിച്ചത് എന്ന് മാത്യു പറഞ്ഞു. 106 കി.ഗ്രാം ഉമ നെൽവിത്താണ് വിതച്ചത്. കാലാവസ്​ഥ വ്യതിയാനവും കീടങ്ങളുടെ ശല്യവും നെല്ലിെൻ്റ വളർച്ചയെ അൽപം ബാധിച്ചെങ്കിലും മാത്യു തോമസ്​ തളർന്നില്ല. ബാക്കി സ്​ഥലത്ത് പച്ചക്കറി കൃഷി ഉണ്ട്. പാവൽ, പടവലം, പയർ, വഴുതന എന്നിവയാണ് പ്രധാനമായും ഉള്ളത്. കൃഷി ഓഫീസർ ഷിബിന ഇല്യാസ്​ ആണ് തനിക്ക് പ്രചോദനവും ആത്്മവിശ്വാസവും പകർന്നു തന്നതെന്ന് മാത്യു പറഞ്ഞു. മാത്യുവിെൻ്റ ഭാര്യ മോളിയും കൃഷിക്കു സഹായിക്കാറുണ്ട്. എംടെക് കാരിയും വിവാഹിതയുമായ നിമ്മിയും ബി.എഡ് കാരിയായ നീതുവും മക്കളാണ്.
Loading...
COMMENTS