പ്രളയം കവർന്ന ഉദ്യാനം തിരികെയെത്തിച്ച്​ ഷാനവാസ്

വീട്ടുമുറ്റത്തെ പൂ​ച്ചെ​ടി​ക​ൾക്ക്​ സമീപം ഷാ​ന​വാ​സ്
ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് പു​ഴ​ങ്ക​ര​യി​ല്ല​ത്ത് ഷാ​ന​വാ​സി​​െൻറ വീ​ട്ടി​ലെ​ത്തു​ന്ന​വ​ർ വി​സ്മ​യി​ച്ചാ​ൽ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല. ചെ​ടി​ക​ളും പ​ച്ച​ക്ക​റി​ക​ളും പ​ക്ഷി​ക​ളും കു​ഞ്ഞു കി​ളി​ക​ളു​മാ​യി 22 സ​െൻറ്​ ഭൂ​മി ഒ​രു ഉ​ദ്യാ​നം ത​ന്നെ​യാ​ണ്. 
പ​റ​മ്പി​ലും ടെ​റ​സി​ന് മു​ക​ളി​ലു​മാ​യി സം​വി​ധാ​നി​ച്ച കൂ​ടു​ക​ളി​ൽ വി​വി​ധ വ​ർ​ണ​ങ്ങ​ളു​ള്ള നൂ​റു​ക​ണ​ക്കി​ന് അ​ല​ങ്കാ​ര​പ്പ​ക്ഷി​ക​ളു​ണ്ട്. അ​ര ല​ക്ഷം രൂ​പ വി​ല വ​രു​ന്ന കെ​ന്യൂ​ർ, 15,000ത്തി​ന് മു​ക​ളി​ൽ വി​ല​യു​ള്ള ഫെ​സ​ൻ​റ, 35,000 വ​രു​ന്ന റൊ​സ​ല്ല തു​ട​ങ്ങി ഫി​ഞ്ച​സ്, ജാ​വ, കോ​ക്ടെ​യ്​​ൽ അ​ട​ക്കം ല​വ് ബേ​ഡ്സി​​െൻറ​യും വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. നേ​ര​ത്തെ ഭം​ഗി​ക്കു​വേ​ണ്ടി വ​ള​ർ​ത്തി​യ​താ​ണെ​ങ്കി​ലും പ്ര​വാ​സം നി​ർ​ത്തി നാ​ട്ടി​ലെ​ത്തി​യ​തോ​ടെ വ​രു​മാ​ന മാ​ർ​ഗ​മാ​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ​യി​നം ഓ​ർ​ക്കി​ഡു​ക​ൾ, പൂ​ച്ചെ​ടി​ക​ൾ, അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ എ​ന്നി​വ​യു​ടെ ശേ​ഖ​ര​വും ക​ൺ​കു​ളി​ർ​മ​യേ​കു​ന്ന​താ​ണ്. 
നാ​ട​ൻ പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് ഉ​ദ്യാ​ന​ത്തി​​െൻറ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ക്വാ​ളി​ഫ്ല​വ​ർ, കാ​ബേ​ജ്, പ​ട​വ​ലം, വെ​ണ്ട, ത​ക്കാ​ളി, വ​ഴു​ത​ന, ചു​ര​ക്ക, പാ​വ​ക്ക, പീ​ച്ചി​ങ്ങ തു​ട​ങ്ങി ഇ​ല്ലാ​ത്ത ഇ​ന​ങ്ങ​ൾ വി​ര​ളം. നാ​ട​ൻ കോ​ഴി​ക​ൾ, ക​രി​ങ്കോ​ഴി​ക​ൾ എ​ന്നി​വ​ക്കൊ​പ്പം തി​ലാ​പ്പി​യ, ന​ട്ട​ർ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളു​ൾ​പ്പെ​ടെ മ​ത്സ്യ​ക്കൃ​ഷി​യു​മു​ണ്ട്. പ്ര​ള​യ​ത്തി​ൽ ടെ​റ​സി​നൊ​പ്പം വെ​ള്ളം ക​യ​റി കൃ​ഷി​ക​ൾ പാ​ടെ ന​ശി​ച്ചി​ട​ത്താ​ണ് ഭാ​ര്യ ലൈ​ല​യോ​ടൊ​പ്പം ചേ​ർ​ന്ന് ഷാ​ന​വാ​സ് ജീ​വി​തം തി​രി​ച്ചു പി​ടി​ക്കു​ന്ന​ത്. നേ​ര​ത്തെ സ​മ്മി​ശ്ര കൃ​ഷി, അ​ല​ങ്കാ​ര​പ്പ​ക്ഷി വ​ള​ർ​ത്ത​ൽ എ​ന്നി​വ​ക്ക് ലൈ​ല പ​ഞ്ചാ​യ​ത്തി​ലും ബ്ലോ​ക്കി​ലും പു​ര​സ്​​കാ​രം നേ​ടി​യി​രു​ന്നു.
Loading...
COMMENTS