‘ശ്രീലയ’ത്തിലെ ശീതകാല പച്ചക്കറികൾ

പച്ചക്കറി ഒരുക്കത്തിൽ കുടുംബശ്രീ അംഗങ്ങൾ

കുടുംബശ്രീ കൂട്ടായ്മയിൽ ശീതകാല പച്ചക്കറി തൈകൾ തളിർക്കുന്നു. അടൂർ കടമ്പനാട് ‘ശ്രീലയം’ കുടുംബശ്രീ നേതൃത്വത്തിലാണ് കാബേജ്, ക്യാരറ്റ് കോളിഫ്ലവർ, ബീറ്റ്റൂട്ട്, പാലക്ക് ചീര എന്നിവയുടെ തൈകൾ വിൽപനക്ക് ഒരുങ്ങുന്നത്. യൂനിറ്റിലെ അംഗങ്ങളായ ശശികല, ലത, രാജി, ശ്രീകല, ലതിക എന്നിവരുടെ പരിചരണത്തിലാണ് തൈകൾ തയ്യാറാക്കിയിട്ടുള്ളത്. യൂനിറ്റിലെ ഒരംഗത്തി​െൻറ പറമ്പിൽ ഒരുക്കിയ മഴ മറക്കുള്ളിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ ആദ്യവാരത്തോടു കൂടി തൈകൾ വിതരണം ചെയ്തു തുടങ്ങും. കഴിഞ്ഞ വർഷം15000 തൈകളാണ് ഇവിടെ നിന്ന് വിൽപന ചെയ്തത്. ഇപ്പോൾ 20000 തൈകളാണ് കുടുംബശ്രീ വിൽപനക്കായി തയ്യാറാക്കിയത്. വയനാടൻ പ്രദേശങ്ങളിലാണ് ശീതകാല പച്ചക്കറികൾ ഏറ്റവും കൂടുതൽ ലഭ്യമായിരുന്നത്. പങ്കാളിത്ത ഗവേഷണത്തിലൂടെ ഇവ മഞ്ഞുകാലം തുടങ്ങുന്ന സമയം മുതൽ കേരളത്തിലെ സമതല പ്രദേശങ്ങളിലും സമൃദ്ധമായി വളർത്തിയെടുക്കാമെന്ന് ഗവേഷണത്തിലൂടെ തെളിയിച്ചു. ഈ വിവരം കടമ്പനാട് കൃഷി ഭവനിൽ നിന്നു മനസ്സിലാക്കിയ ശശികലയാണ് ആദ്യം ശീതകാല പച്ചക്കറി എന്ന ആശയവുമായി മുന്നോട്ടു വന്നത്. പിന്നീട് മറ്റുള്ളവരും കൂടെ ചേരുകയായിരുന്നു. മറ്റു പല തരം പച്ചക്കറിതൈകളും ഇവിടെ ലഭ്യമാണ്. മണ്ണ് നിറച്ചതും നിറക്കാത്തതുമായ േഗ്രാ ബാഗ്, ചകിരിച്ചോറ് എന്നിവയും ശ്രീലയം കുടുംബശ്രീയിൽ നിന്നു ലഭ്യമാണ്.

ഫോൺ നമ്പർ: 9496550349

Loading...
COMMENTS