Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightവേണം മത്സ്യകൃഷിക്ക്​...

വേണം മത്സ്യകൃഷിക്ക്​ സർക്കാർ കരുതൽ

text_fields
bookmark_border
വേണം മത്സ്യകൃഷിക്ക്​ സർക്കാർ കരുതൽ
cancel

വിജയക്കുതിപ്പിലായിരുന്ന മത്സ്യകൃഷിയെ മലവെള്ളപ്പാച്ചിലുമായെത്തിയ മഴ കടലിലൊഴുക്കിക്കളഞ്ഞു. ഇന്ന്​ നഷ്​ടക്കണക്കെണ്ണി നാളുകൾ തീർക്കുകയാണ്​ മത്സ്യക്കർഷകർ.മിക്ക കർഷകരും ഇൻഷൂറൻസ് പരിരക്ഷ എടുക്കാതെയാണ് കൃഷി ചെയ്യുന്നത്​ എന്നതാണ്​ ദുരിതം ഇരട്ടിപ്പിക്കുന്നത്​. ഈ വർഷത്തെ കാലവർഷക്കെടുതിയിൽ മാത്രം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്​. കർഷകരുടെ നെഞ്ചിൽ തീയിട്ട്​ പുഴയിലേക്കും കടലിലേക്കും മത്സ്യങ്ങൾ ഒഴുകിപ്പോകുന്ന കാഴ്ചക്കും കർഷകർ സാക്ഷ്യം വഹിച്ചു. ഇൻഷൂറൻസ് പരിരക്ഷ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ അൽപം ആശ്വാസമുണ്ടാകുമായിരുന്നു കർഷകർക്ക്​.
പല കർഷകരും ബാങ്കിൽ നിന്നും ലോണെടുത്ത് , സ്വർണ്ണം പണയപ്പെടുത്തിയും ആണ് ഈ സംരംഭത്തിലേക്ക് ഇറങ്ങിയത്​. വർധിച്ചുവരുന്ന മത്സ്യതീറ്റ വില കടം പറഞ്ഞാണ്​ വാങ്ങുന്നത് കർഷകർ വിളവെടുപ്പ് സമയം തിരികെ കൊടുക്കുമെന്ന് വാഗ്ദാനം നൽകിയാണ്. ഇങ്ങനെ വിതരണം ചെയ്തവരും വാങ്ങിയവരും സാമ്പത്തിക പ്രതിസന്ധിയിലാണ്​.ബാങ്കിൽ നിന്ന് ലോൺ എടുക്കു​േമ്പാൾ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കുന്നത്​ നല്ലതാണെന്ന അഭിപ്രായമാണ്​ മേഖലയിലുള്ളവർ മുന്നോട്ടുവെക്കുന്നത്​.


വിജയക്കുതിപ്പിലായിരുന്നു മത്സ്യഫാമുകൾ 

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷലിപ്ത മത്സ്യങ്ങൾ കൈ അടക്കി വാണിരുന്ന മത്സ്യ കച്ചവടം കേരള ജനതയെ ഇന്ന് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന മത്സ്യ കൃഷിയിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുകയാണ്​. ചുരുങ്ങിയത് അര സ​െൻറ്​ ഭൂമി ഉണ്ടെങ്കിൽ  അടുക്കള തോട്ടത്തിൽ അടക്കം തുടങ്ങാവുന്ന മത്സ്യകൃഷി വ്യാവസായികാടിസ്ഥാനത്തിൽ വരെ പല ആളുകളും ചെയ്ത് തുടങ്ങി. പല ഫാമുകളിലും വിളവെടുപ്പ് സമയം മത്സ്യം വാങ്ങാൻ നല്ല തിരക്കാണ്. ഒന്നാമത്തെ കാരണം ഫ്രഷ് മത്സ്യം കൺമുമ്പിൽ വെച്ചുതന്നെ പിടിച്ചു കൊടുക്കും എന്നുള്ളതാണ്​. പിന്നെ സന്തം നാട്ടുകാരുടെ മുമ്പിൽ വിഷാംശപദാർത്ഥങ്ങൾ അടങ്ങിയ മത്സ്യങ്ങൾ വിതരണം ചെയ്യില്ല എന്ന വിശ്വാസവും. അതുകൊണ്ടുതന്നെ മത്സ്യ ഫാമുകൾ വിജയക്കുതിപ്പിലാണ്​.  മറ്റുള്ള മത്സ്യങ്ങളെ അപേക്ഷിച്ച് സ്വാദിഷ്ടമായ മത്സ്യം ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയെടുത്തത്. 


വേണം കരുതൽ 

മീൻ കുഞ്ഞുങ്ങളെ (fingerlings) ഇറക്കുന്നത് മുതൽ കാര്യമായ പരിരക്ഷ നൽകിയാണ് കർഷകർ ഇവയെ വളർത്തുന്നത്. മത്സ്യങ്ങളുടെ വിസർജ്യം, മത്സ്യ തീറ്റയിൽ നിന്നുണ്ടാകുന്ന ഉണ്ടാവുന്ന അവശിഷ്ടങ്ങൾ എന്നിവ അമോണിയ ആവുന്നു. സമയാസമയങ്ങളിൽ ഇവ നീക്കി വെള്ളം ശുദ്ധീകരിക്കണം. ഇത്തരത്തിൽ വളർത്തിയെടുക്കുന്ന മത്സ്യങ്ങൾക്ക് അത്യാവശ്യം തൂക്കം ഉണ്ടാകും വിളവെടുപ്പ് സമയത്ത് കർഷകർക്ക് നല്ല ആദായം കിട്ടുകയും ചെയ്യും.
വെള്ളത്തിൻറെ പി.എച്ച്​ ലെവൽ ചെയ്തു നിർത്തുക എന്നുള്ളത് പല കർഷകരെയും ബുദ്ധിമുട്ടിക്കുന്ന പ്രധാന പ്രശ്നമാണ്. പി.എച്ച്​ 6.5 മുതൽ ഏഴ്​ വരെ ശരാശരി എന്ന രീതിയിൽ ക്രമപ്പെടുത്തുകയാണ്​ വേണ്ടത്​.
നീറ്റുകക്ക തെളി, വാഴതടി വെട്ടിയിടൽ, കറിയുപ്പ് കലക്കി ഒഴിക്കൽ, ആലം കലക്കി ഒഴിക്കൽ ഇങ്ങനെ പല പ്രക്രിയകളും നാടൻ രീതികൾ പി.എച്ച്​ നിലനിർത്താൻ പരീക്ഷിക്കുന്നുണ്ട്​. കഴിയുന്നതും രാസപ്രക്രിയ അവലംബിക്കാ​തെയാണ് ഇവയെ വളർത്തുന്നത്​.

സർക്കാർ സഹായം അറിയുന്നോ

സർക്കാരി​​െൻറ പല പദ്ധതികളും ധനസഹായങ്ങളും സബ്​സിഡികളും മറ്റും കർഷകർ അറിയാതെ  പോവുന്നുണ്ട്​. ഇൻറർനെറ്റ്​ സാർവത്രികമായിട്ടും വെബ്​സൈററിലോ സാമൂഹിക മാധ്യമങ്ങളിലോ ഇടപെടാത്ത സർക്കാർ സംവിധാനമാണ്​ കർഷകർക്ക്​ നിരാശ നൽകുന്നത്​. വെബ്​സൈറ്റ്​ അപ്​ഡേറ്റ്​ ചെയ്യാതിരിക്കൽ, മറുപടി നൽകാതിരിക്കൽ, ഫേസ്​ബുക്ക്​, യു.ട്യൂബ്​, ഇമെയിൽ, ​വാട്​സ്​ ആപ്പ്​ എന്നിവയുടെ  പ്രവർത്തനം എപ്പോഴേ നിലച്ചു.പല മത്സ്യ കുഞ്ഞുങ്ങളും സർക്കാർ ഹാച്ചറികളിൽ ലഭ്യമല്ല. ഇത് അന്യ സംസ്ഥാനങ്ങളിൽ നിന്ന് വ്യാജപേരിൽ ഇറക്കി മാർക്കറ്റിൽ വിൽക്കുന്നു. ഉയർന്ന വിലയും ഗുണമേന്മ കുറവുള്ള കുഞ്ഞുങ്ങളും തിരിച്ചറിയാൻ കഴിയാത്തതിനാൽ വലിയ നഷ്​ടമാണ്​ കർഷകർക്കുണ്ടാക്കുന്നത്​. വിദേശ ഇനം എന്ന് പറഞ്ഞ് നാടൻ കുഞ്ഞുങ്ങളെ ചെന്നൈ, കൽക്കത്ത, ബാംഗ്ലൂർ, മുംബൈ എന്നി നഗരങ്ങളിൽ നിന്ന് ഇറക്കി മാർക്കറ്റിൽ വിൽക്കുന്ന പ്രവണതയുമുണ്ട്​.

ഫിഷ്​ മീൽ വിപണിയിൽ ഇടപെടൽ വേണം

കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന വ്യവസായമാണ്​ റെഡിമേഡ്​ ഫിഷ്​മീൽ. ആകർഷക  പാക്കറ്റുകളിൽ ഇന്ന് വിപണിയിലിറങ്ങുന്ന പല പ്രമുഖ ബ്രാൻഡുകളുടെയും വരവ് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്​.ഇൗ മേഖലയിൽ സർക്കാർ ഇടപെടൽ ഉണ്ടായാൽ കോടിക്കണക്കിന്​ രൂപയുടെ വരുമാനമുണ്ടാക്കാം.

അന്യസംസ്​ഥാന മത്സ്യത്തീറ്റകൾ സർക്കാർ ലാബറട്ടറിയിൽ ടെസ്​റ്റ്​ ചെയ്​ത്​ സർട്ടിഫൈ ചെയ്​തതാണോ എന്നറിയാൻ യാതൊരു മാർഗവുമില്ല.ഏതെങ്കിലും ​കമ്പനിയുടെ ഉൽപന്നത്തിൽ എന്തെങ്കിലും മായം കണ്ടുപിടിച്ചാൽ കേരളത്തിലെ മത്സ്യ കർഷകർ വളർത്തുന്ന മത്സ്യങ്ങൾ എല്ലാം കുഴിച്ച് മൂടേണ്ടിവരും. ഇതോടെ ഭീമ നഷ്ടം മേഖലയിൽ വന്നേക്കും. അതിനാൽ ഇത്തരം ഉൽപന്നങ്ങൾ കർശനമായി പരിശോധിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തണം. ഒാരോ ബ്രാൻഡഡ്​ ഉൽപന്നങ്ങൾക്കും വർഷം നാലു പരിശോധനയെങ്കിലും നടത്തി അവയുടെ ഫലം സർക്കാർ മുൻകൈയിൽ പ്രസിദ്ധപ്പെടുത്തണം. ഗുണനിലവാരമില്ലാത്തവക്ക്​ നേരെ കർശന നടപടി വേണം.
കൂടാതെ മത്സ്യ വകുപ്പ് ഫാമുകളിൽ മിന്നൽ പരിശോധന നടത്തി മത്സ്യ കുളങ്ങളിൽ നിന്ന് വെള്ളവും മത്സ്യവും ലാബിൽ കൊണ്ടുപോയി പരിശോധിക്കണം. സർക്കാരി​​െൻറ മാനദണ്ഡങ്ങൾ പാലിക്കാത്ത ഫാമുകൾ അടച്ചുപൂട്ടണം. എല്ലാവർക്കും ഈ കൃഷിയിൽ ലൈസൻസ് നിർബന്ധമാക്കണം.മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പകർച്ച വ്യാധികൾ ഇല്ലാത്തവരാണെന്ന് ആശുപത്രികൾ  മുഖേന സാക്ഷ്യപ്പെടുത്തണം. വർഷാവർഷം ഈ മെഡിക്കൽ കാർഡുകൾ പുതുക്കണം. 

മാംസ തീറ്റ മത്സ്യങ്ങൾക്ക്​ വേണോ

 കോഴിയുടെ അവശിഷ്ടങ്ങളും മാർക്കറ്റുകളിൽ നിന്ന് കിട്ടുന്ന അറവ് അവശിഷ്ടങ്ങളും വേവിച്ച്  മത്സ്യ തീറ്റയായി പലരും കൊടുത്തുവരുന്നു. ഇവ ശാസ്​ത്രീയമാണേന്നോ, ഇവ ആരോഗ്യപ്രശ്​നങ്ങൾക്കിടയാക്കു​മോ എന്നതിൽ യാതൊരു ഗവേഷണവും നടന്നിട്ടില്ല. ഇത്തരത്തിൽ ആര്യോഗകരമായ മത്സ്യ കൃഷിക്ക് കർഷകരും ഭരണകൂടവും ഒത്ത്പിടിച്ചാൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന/ കഴിക്കുന്ന മീനിലെങ്കിലും വിഷം ഇല്ലാ എന്ന് ഉറപ്പുവരുത്താനാകും.നല്ല രീതിയിൽ കൃഷി ചെയ്തു നമ്മുടെ നാട്ടിലെ മത്സ്യങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന രീതിയിൽ കേരളത്തിത്തെ മാറ്റി തൊഴിലില്ലായ്മയെ ഒരു പരിധി വരെ മറികടക്കാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fisheries/
News Summary - fisheries
Next Story