Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightമത്സ്യകൃഷിയിൽ ...

മത്സ്യകൃഷിയിൽ വിജയഗാഥയുമായി കണ്ണൻ

text_fields
bookmark_border
മത്സ്യകൃഷിയിൽ  വിജയഗാഥയുമായി കണ്ണൻ
cancel
camera_alt????? ????????????

തിരിച്ചടികളിൽ തളരാതെയാണ്​ സംസ്​ഥാനത്തെ വലിയ സ്വകാര്യ മത്സ്യ ഫാമുകളിലൊന്നി​​െൻറ ഉടമയായ കണ്ണൻ എന്ന കിരൺ  ത​​െൻറ കൃഷിത്തട്ടിൽ വിജയം കൊയ്​തത്​.  25 ഏക്കറിലധികം കുളങ്ങളിലാണ് കണ്ണ​​െൻറ മത്സ്യ വളർത്തൽ. ഏനാത്ത് കുളക്കടയിലെ ഇഷ്ടിക കളത്തിലെ 18 ഏക്കർ കുളത്തിലും പന്തളം കുരമ്പാലയിലെ നാലര ഏക്കർ പാറക്കുളത്തിലും തുമ്പമണ്ണിലെ നാല് ഏക്കർ പാറക്കുളത്തിലും കുടശ്ശനാട് വീടിനോടു ചേർന്ന ഒരേക്കർ കുളത്തിലുമാണ് കണ്ണ​​െൻറ മത്സ്യകൃഷി. 
ആലപ്പുഴ ജില്ലയിലെ കുടശ്ശനാട് കല ഭവനിൽ പഞ്ചാബ്  അഗ്രോ ഇൻഡസ്​ട്രീസ്​ ഉദ്യോഗസ്​ഥനായിരുന്ന വിശ്വനാഥ​​െൻറയും ചന്ദ്രികയുടെയും മകനായ കണ്ണൻ ഒമ്പതാം ക്ലാസിൽ കുടശ്ശനാട് എൻ.എസ്​.എസ്​.എച്ച്.എസ്​.എസിൽ പഠിക്കുമ്പോൾ 14ാം വയസ്സിലാണ് വീടിനോടു ചേർന്ന് മത്സ്യകൃഷിയും പന്നി ഫാമും തുടങ്ങിയത്. കട്​ല, രോഹു എന്നീ മത്സ്യങ്ങളെയാണ് വളർത്തിയത്. അത് കാര്യമായി വിജയിച്ചില്ല. 
50,000 രൂപ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്ന് വായ്​പയെടുത്തായിരുന്നു പദ്ധതി തുടങ്ങിയത്. പലിശയും കൂട്ടുപലിശയും എല്ലാമായപ്പോൾ കടം വീട്ടാനുള്ള പരിശ്രമമായി. പരാജയത്തിൽ പിൻവാങ്ങാൻ  കണ്ണൻ തയാറല്ലായിരുന്നു. ട്രാക്ടറും കൊയ്ത്തു യന്ത്രവും ഉപയോഗിച്ച് നിലം ഉഴുതും നെല്ല് കൊയ്​തുമൊക്കെ പണം സമ്പാദിച്ചാണ് കടം വീട്ടിയത്. പിന്നീട്​ വീടിനോടു ചേർന്ന കുളത്തിൽ മത്സ്യകൃഷി പുനഃരാരംഭിച്ചു. 2012ൽ കുരമ്പാലയിൽ സർക്കാർ വക പാറക്കുളത്തിലും 2013ൽ തുമ്പമണിലും 2014ൽ കുളക്കടയിലും മത്സ്യ ഫാം തുടങ്ങി. 
ആന്ധ്രപ്രദേശിൽ നിന്നും സംസ്​ഥാന ഫിഷറീസ്​ വകുപ്പിൽ നിന്നുമാണ് ഒന്നര മാസമായ മത്സ്യകുഞ്ഞുങ്ങളെ വാങ്ങുന്നത്. ഒരു വർഷം കഴിയുമ്പോൾ വിളവെടുക്കും. 50 സ​െൻറിൽ മത്സ്യകുഞ്ഞുങ്ങളുടെ നഴ്​സറിക്കായി കണ്ണൻ ഒരുക്കം തുടങ്ങി. വലയും വള്ളവും ഉപയോഗിച്ചാണ് മത്സ്യബന്ധനം. 44 ജീവനക്കാർ വിവിധ ഫാമുകളിലും കടയിലുമായി ജോലി നോക്കുന്നു. ഇവരിൽ ഉത്തരേന്ത്യക്കാരും ഏഴ് മീൻപിടുത്തക്കാരുമുണ്ട്. കോയമ്പത്തൂർ, മധുരയിലെ കരിമേട്, പാലക്കാട് എന്നീ സ്​ഥലങ്ങളിലാണ് പ്രധാനമായും മത്സ്യം മൊത്തമായി വിൽക്കുന്നത്. പന്തളം കെ.എസ്​.ആർ.ടി.സി ബസ്​ സ്​റ്റാൻറിന്​ സമീപം വി.കെ. ഫിഷറീസ്​ എന്ന പേരിൽ മത്സ്യം ചില്ലറ വിൽപന ശാലയും പ്രവർത്തിക്കുന്നു. വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവർത്തനം.  പ്രതിവർഷം രണ്ടു ലക്ഷം കിലോ മത്സ്യം കണ്ണ​​െൻറ ഫാമുകളിൽ ഉൽപാദിപ്പിക്കുന്നുണ്ട്. പ്രതിമാസം മൂന്നു ലക്ഷം രൂപ ചെലവു വരുന്നതായി കണ്ണൻ പറഞ്ഞു. കൊല്ലം ജില്ലയിലെ പുനലൂർ മുതൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് വരെ ഭക്ഷണശാലകളിൽ നിന്നും മറ്റു സ്​ഥാപനങ്ങളിൽ നിന്നും ബാക്കി വരുന്ന ഭക്ഷണവും അവശിഷ്ടങ്ങളും ശേഖരിച്ച് സംസ്​കരിച്ച് മത്സ്യങ്ങൾക്കു തീറ്റയായി നൽകുന്നു. പന്തളം നഗരസഭയിലെ മാലിന്യങ്ങളും ഇത്തരത്തിൽ മത്സ്യങ്ങൾക്കു തീറ്റയായി നൽകാൻ ശേഖരിച്ചിരുന്നു. ശബരിമലയിലും പമ്പയിലും മണ്ഡല–മകര വിളക്കു കാലത്ത് ബാക്കിയാകുന്ന അവലും മലരും ശർക്കരയും അഞ്ചു വർഷമായി ട്രാക്ടറിലും ടോറസ്​ ലോറിയിലുമായി ശേഖരിച്ച് ഫാമുകളിൽ എത്തിച്ച മത്സ്യതീറ്റയാക്കാറുണ്ട്​.അച്ഛനും അമ്മയും ഭാര്യ ആതിരയും കണ്ണ​​െൻറ സംരംഭത്തിനു പൂർണ പിന്തുണയേകുന്നു. കണ്ണന് മൂന്നു മാസം പ്രായമായ ഒരു മകളുണ്ട്–അക്ഷര. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fisheris kerala
News Summary - agriculture/fisheries/fish farm
Next Story