മത്സ്യകൃഷിയിൽ എബ്രഹാമി​െൻറ പരീക്ഷണം വിജയം

12:46 PM
21/07/2020
എബ്രഹാം ജോർജി​െൻറ ബയോ ​േഫ്ലാക്ക് മത്സ്യകൃഷി ഫാം

വടശ്ശേരിക്കര: മത്സ്യകൃഷിയിൽ പുത്തൻ ശൈലി പരീക്ഷിച്ച്​ വടശ്ശേരിക്കര സ്വദേശി.

പടുതാക്കുളത്തിനും കോൺക്രീറ്റ് ടാങ്കുകൾക്കും പകരം നൈലോൺ പോളിത്തീൻ ഷീറ്റ് ഉപയോഗിച്ചു തറനിരപ്പിൽനിന്ന്​ വൃത്താകൃതിയിൽ ഉയർന്നിരിക്കുന്ന സംഭരണികളിൽ വെള്ളം നിറച്ച്​ മത്സ്യകൃഷി ലാഭകരമാണെന്ന്​ തെളിയിക്കുകയാണ് വടശ്ശേരിക്കര ചെറുകാട്ട് എബ്രഹാം ജോർജ്. 

60,000 രൂപയിൽ നിർമിക്കുന്ന കുളത്തിൽനിന്ന​്​ 300 മുതൽ 600 കിലോ വരെ ഒറ്റ വിളവെടുപ്പിൽ ഇദ്ദേഹത്തിന് ലഭിക്കുന്നു. ഇരുമ്പ് കണ്ണി വേലികളും ടിൻ ഷീറ്റുമുപയോഗിച്ച്​ ഉയർത്തിക്കെട്ടുന്ന കുളത്തിൽ നൈലോൺ പോളിത്തീൻ ഷീറ്റ് ഇറക്കിവെച്ചു വെള്ളം നിറക്കുകയാണ് ചെയ്യുന്നത്.

ഇങ്ങനെ നിർമിച്ച അഞ്ച് ബയോ ഫ്ലോക്ക് കുളങ്ങളും മത്സ്യക്കുഞ്ഞുങ്ങളെ വളർത്താൻ പ്രത്യേക കുളങ്ങളുമുണ്ട്. ഒരു സ​െൻറിൽപോലും ഇത്തരം കുളങ്ങൾ സ്ഥാപിച്ച്​ മത്സ്യകൃഷി ലാഭകരമാക്കാമെന്ന്​ എബ്രഹാം ജോർജ് പറയുന്നു.

മലേഷ്യൻ വാള, സിലോപ്പിയ, അനാബസ് തുടങ്ങിയ മീനുകളുടെ കൃഷിയിലൂടെ ഏറെ ലാഭകരമാക്കാവുന്ന രീതിയാണിതെന്നും ഇദ്ദേഹം പറഞ്ഞു.

Loading...
COMMENTS