ഹൈബ്രിഡ്​ പീച്ചിങ്ങ വികസിപ്പിച്ച്​ കാർഷിക സർവകലാശാല

09:22 AM
21/06/2020
peechinga.jpg
കെ.​ആ​ർ.​എ​ച്ച്-​ഒ​ന്ന്​’ ഹൈ​ബ്രി​ഡ് പീ​ച്ചി​ങ്ങ

തൃ​ശൂ​ർ: വെ​ള്ളാ​നി​ക്ക​ര​യി​ലെ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പ​ച്ച​ക്ക​റി ശാ​സ്ത്ര വി​ഭാ​ഗം ഹൈ​ബ്രി​ഡ് പീ​ച്ചി​ങ്ങ ‘കെ.​ആ​ർ.​എ​ച്ച്-​ഒ​ന്ന്​’ വി​ക​സി​പ്പി​ച്ചു. മ​റ്റ് പീ​ച്ചി​ങ്ങ ഇ​ന​ങ്ങ​ളെ​ക്കാ​ൾ വി​ള​വ് കൂ​ടു​ത​ലും ന​ന്നാ​യി വ​ള​രു​ന്ന ഇ​ന​വു​മാ​ണി​ത്. ധാ​രാ​ളം പെ​ൺ​പൂ​ക്ക​ൾ വി​ട​രു​ന്ന സ​വി​ശേ​ഷ​മാ​യ മാ​തൃ​ചെ​ടി സ​ങ്ക​ര​യി​നം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ൽ വി​ള​വും കൂ​ടും. ഈ ​രീ​തി​യി​ൽ രാ​ജ്യ​ത്ത്​ വി​ക​സി​പ്പി​ക്കു​ന്ന ആ​ദ്യ ഇ​ന​മാ​ണി​തെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല അ​വ​കാ​ശ​പ്പെ​ട്ടു. 

കാ​യ​ക്ക്​ 44.8 സെ.​മീ ആ​ണ്​ നീ​ളം. ഏ​ക​ദേ​ശ തൂ​ക്കം 0.33 കി. ​ഗ്രാം വ​രും. ക​ടും പ​ച്ച​നി​റ​മാ​ണ്. ഒ​രു ചെ​ടി​യി​ൽ​നി​ന്ന് 22 കാ​യ​ക​ൾ വ​രെ ല​ഭി​ക്കും. 55 ദി​വ​സം ക​ഴി​ഞ്ഞാ​ൽ ആ​ദ്യ വി​ള​വെ​ടു​പ്പ് ന​ട​ത്താം. കാ​ൽ​സ്യം, വി​റ്റാ​മി​ൻ-​സി, ഇ​രു​മ്പ്​ എ​ന്നി​വ​യാ​ൽ പോ​ഷ​ക സ​മ്പു​ഷ്​​ട​മാ​ണ്. വി​ത്ത് കി​ലോ​ക്ക് 5,000 രൂ​പ​യാ​ണ് വി​ല. വെ​ള്ളാ​നി​ക്ക​ര​യി​ലെ പ​ച്ച​ക്ക​റി ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ വി​ത്ത്​ ല​ഭി​ക്കും. ഏ​ത്​ സ​മ​യ​ത്തും കൃ​ഷി ചെ​യ്യാ​മെ​ങ്കി​ലും വേ​ന​ൽ​ക്കാ​ല​ത്ത്​ വി​ള​വ് കു​റ​വും കീ​ട​ബാ​ധ കൂ​ടു​ത​ലു​മാ​യാ​ണ്​ കാ​ണു​ന്ന​ത്. വ​ർ​ഷ​കാ​ല വി​ള​യാ​യി ഏ​പ്രി​ൽ, മേ​യ്​ മാ​സ​ത്തി​ൽ പാ​കാം.

Loading...
COMMENTS