പ്രളയാനന്തരം കർഷകർ ശ്രദ്ധിക്കേണ്ടത്​...

കർഷകരേ... പ്രളയാനന്തരം കൃഷി ഭൂമിയിലേക്ക് വെറുതെ പോകാമെന്ന് വിചാരിക്കേണ്ട; പരിഹാരക്രിയകൾ
അനിവാര്യം. തുടർച്ചയായി രണ്ട് മഴക്കാലം പ്രളയമായി മാറിയ കേരളത്തിൽ സമസ്ത മേഖലകളിലും നേരിട്ടത് വലിയ
നഷ്ടമാണ്. ഇതിൽ കാർഷിക രംഗത്തുണ്ടായ നാശം ഭീമമാണ്. ധാരാളം കർഷകരുടെ കൃഷിയും കൃഷിയിടങ്ങളും ഒലിച്ചു
പോയി, ഏക്കർ കണക്കിന് കൃഷിഭൂമി വെള്ളക്കെട്ടിൽ മുങ്ങി. എന്നിട്ടും എല്ലാം മറന്ന് കാർഷിക രംഗത്തെ പൂർവാധികം
ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കേരളത്തിലെ കർഷകർ. പ്രളയാനന്തരം കൃഷി ഭൂമിയിലേക്കിറങ്ങുമ്പോൾ
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രളയ പ്രഹരമേറ്റ നമ്മുടെ ഭൂമിക്ക് സംഭവിച്ച വലിയ മാറ്റം തിരിച്ചറിഞ്ഞ് അതിനുവേണ്ട
പരിഹാരക്രിയകൾ നടത്തിയ ശേഷമായിരിക്കണം അടുത്ത കൃഷിയിറക്കേണ്ടത്.

ചെളി അടിഞ്ഞുകൂടൽ
അതിവർഷത്തിൽ കൃഷിയിടങ്ങളിൽ ചെളി അടിഞ്ഞു കൂടിയിട്ടുണ്ടാകും. ഇത് മണ്ണിലെ സൂക്ഷ്മാണുക്കളുടെ എണ്ണം
കുറയാൻ വഴിവെക്കും. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കാർഷിക വിളകളുടെ വേരിന് ആഘാതം വരാത്ത തരത്തിൽ മണ്ണ്
ഇളക്കികൊടുക്കണം. ഇത് വേരി​െൻറ വളർച്ച ത്വരിതപ്പെടുത്തും.
മണ്ണിലെ നൈട്രജൻ, പൊട്ടാസ്യം എന്നിവ പ്രളയജലത്തോടൊപ്പം ഒലിച്ചുപോകാൻ സാധ്യത ഏറെയാണ്. ഇത്
പരിഹരിക്കാൻ ഇവ ലഭ്യമാകുന്ന വളങ്ങൾ പ്രത്യേകിച്ച് 19-19-19 പോലുള്ള വെള്ളത്തിൽ അലിയുന്ന വളങ്ങൾ
കൃത്യമായ അളവിൽ ഉപയോഗിക്കുക.

കുമിൾ രോഗം
അതിശക്തമായ മഴ വിളകളിൽ പല കുമിൾ രോഗങ്ങൾക്കും കാരണമായിട്ടുണ്ട്. ഇത്തരം രോഗത്തിനെതിരെ
ഉപയോഗിക്കാവുന്ന ഒരു നല്ല കുമിൾനാശിനിയാണ് ബോർഡോ മിശ്രിതം. നൂറു ഗ്രാം തുരിശ് പൊടിച്ച് അഞ്ച് ലിറ്റർ
വെള്ളത്തിൽലയിപ്പിക്കുക. ശേഷം നൂറു ഗ്രാം നീറ്റുകക്ക അഞ്ച് ലിറ്റർ വെള്ളത്തിൽ കലക്കുക. പിന്നീട് തുരിശ് ലായനി
കക്ക ലായനിയിലേക്ക് ഒഴിക്കുക (നേരെ തിരിച്ച് ഒഴിക്കാൻ പാടില്ല). ഇത് നന്നായി ഇളക്കുക. കൃത്യമായ അളവിൽ ചേർന്ന
മിശ്രിതത്തിന് നല്ല നീല നിറമായിക്കും. ശേഷം ഉപയോഗിക്കാം.

കൂമ്പുചീയൽ
നിർത്താതെ പെയ്ത മഴ തെങ്ങുകളിൽ കൂമ്പു ചീയൽ രോഗത്തിന് കാരണമാകാറുണ്ട്. നാമ്പോല വാടി പോകുന്നതും
പിന്നീട് ഒടിഞ്ഞു വീഴുന്നതുമാണ് കൂമ്പു ചീയൽ. അതുകൊണ്ടുതന്നെ കർഷകർ ഇതിന് പരിഹാരം കാണേണ്ടതുണ്ട്.
രോഗം ബാധിച്ച തെങ്ങി​െൻറ മണ്ട നന്നായി വൃത്തിയാക്കുക. ചീഞ്ഞ ഭാഗം വെട്ടിമാറ്റണം. ഇതിന് ശേഷം ബോർഡോ
മിശ്രിതം പോലുള്ള കുമിൾ നാശിനികൾ തേച്ച് കൊടുക്കണം.  മുറിപ്പാടുകളിൽകൂടി വെള്ളം ഇറങ്ങാതിരിക്കാൻ
പ്ലാസ്റ്റിക്കുകൊണ്ട് നന്നായി മൂടണം.

മഹാളി
രണ്ട് പ്രളയവും കമുക് കൃഷിക്കാരെ വളരെയധികം ദോഷകരമായി ബാധിച്ചിട്ടുണ്ട്. മഹാളി രോഗമാണ് വില്ലൻ. മൂത്തതും
മൂപ്പെത്താത്തതുമായ അടക്കകൾ ചീഞ്ഞ് പൊഴിയുന്നതാണ് രോഗ മുഖ്യ ലക്ഷണം. രോഗത്തെ തുരത്താനായി
കൃഷിയിടം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രോഗബാധയേറ്റപൂങ്കുലകൾ നീക്കം ചെയ്യുക. കൊഴിഞ്ഞ
അടക്കകൾ പെറുക്കി മാറ്റി നശിപ്പിക്കുക. തുടർന്ന് ബോർഡോ മിശ്രിതം (ഒരു ശതമാനം വീര്യം), അല്ലെങ്കിൽ
ഓക്സിക്ലോറൈഡ് 50 WP (രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ), അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് 77 WP (1.5
ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) എന്നിവ 40-45 ദിവസം തളിക്കുക.
 

Loading...
COMMENTS