വരാനിരിക്കുന്നത് ചൂടു കാലം വിളകൾക്ക് വേണം കരുതൽ

നി വേനൽ കാലമാണ് വരാനിരിക്കുന്നത്. കഴിഞ്ഞ വർഷം ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണ് കേരളത്തിൽ രേഖപ്പെടുത്തിയതെന്ന് നാം ഓർക്കണം. മനുഷ്യർക്ക് മാത്രമല്ല, കാർഷിക വിളകൾക്കും ബുദ്ധിമുട്ടേറിയ കാലമാണ് വരാനിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കൃഷിയിൽ ശ്രദ്ധിക്കേണ്ട മുൻ കരുതലുകളാണ് ഇവിടെ പറയുന്നത്.

1. കാർഷിക പ്രവർത്തനങ്ങൾ രാവിലെ 12 മുതൽ മൂന്നുവരെയുള്ള സമയത്ത് ഒഴിവാക്കണം. രാസ കീടനാശിനികൾ ഒരു കാരണവശാലും ഈ സമയത്ത് ഉപയോഗിക്കരുത്.

2. ഭൂമിക്ക് ആവരണം എന്ന നിലക്ക് പുതയിടൽ അനിവാര്യമാണ്. മണ്ണിലുള്ള ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും. ഉണങ്ങിയ തെങ്ങോല, തൊണ്ട്, വിള എന്നിവ പുതയിടാൻ ഉത്തമമാണ്. തടങ്ങളിൽ തൊണ്ട് കമഴ്ത്തി അടുക്കുന്ന രീതി എല്ലാ ദീർഘകാല വിളകൾക്കും ഏറെ അനുയോജ്യമാണ്. ജൈവാവശിഷ്ടങ്ങൾ ഒരു കാരണവശാലും കത്തിക്കരുത്. ഇത് അന്തരീക്ഷ താപ നിലയും  മണ്ണിലെ താപ നിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധ പ്രശ്നങ്ങൾക്കും ഇടയാക്കും. ചപ്പു ചവറുകൾ പുതയിടാനായി മാത്രം ഉപയോഗിക്കുക.

3. മേൽമണ്ണ് ചെറുതായി ഇളക്കിയിടുന്നത് വേനൽ മഴയിൽ നിന്ന് ലഭിക്കുന്ന വെള്ളം മണ്ണിൽ തന്നെ സംഭരിച്ച് നിർത്താൻ ഇത് സഹായകരമാകും. ഇതിനായി തെങ്ങിൻതോപ്പുകളിലും മറ്റും വേനൽകാല ഉഴവ് അനുവർത്തിക്കാം. വേനൽമഴ ലഭിച്ചതിന് ശേഷം പഴവർഗ വിളകൾ വിതക്കുന്നതിനും ഏറെ ഗുണം ചെയ്യും.

4. പൊതുവെ ജലസേചനത്തിന് പരമാവധി ജലം ഉപയോഗിക്കുന്ന രീതിയാണ് പിന്തുടരുന്നത്. തടങ്ങളിൽ വെള്ളം കെട്ടി നിർത്തികൊണ്ടുള്ള ഈ രീതി പക്ഷെ, ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ലെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഗാർഹിക രംഗത്തേയും കാർഷിക രംഗത്തേയും ജല ഉപയോഗം കാര്യക്ഷമമാക്കുന്നതിലൂടെ മാത്രം ജലലഭ്യത മെച്ചപ്പെടുത്താനാകും. നമ്മുടെ ജലോപയോഗ ശീലങ്ങളിൽ മിതത്വം വരുത്തുക എന്നത് പ്രധാനമാണ്. ഓരോ വിളക്കും ആവശ്യമായ അളവിൽ മാത്രം ജലസേചനം നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. വിളകളുടെ തടങ്ങളിൽ നനവുണ്ടാകാതിരിക്കുക എന്നതാണ് പ്രധാനം.

5. സൂക്ഷ്മ ജലസേചന രീതികൾ അവലംബിച്ച് ലഭ്യമായ ജലം കൂടുതൽ സ്ഥലത്ത്, കൂടുതൽ നാൾ നനക്കുവാൻ സാധിക്കും. മൺകുടങ്ങളിൽ അടിഭാഗത്തായി സുശിരമുണ്ടാക്കി ഒരു പരുത്തി നൂൽത്തിരി കടത്തിവെച്ചശേഷം വെള്ളം നിറച്ച് വൃക്ഷ വിളകളുടെ തൈകളുടെ തടങ്ങളിൽ വെച്ചുകൊടുത്ത് ജലസേചനം കാര്യക്ഷമമാക്കാം.

6. മൈക്രോസ്പ്രിങ്ക്ളർ ഉപയോഗിച്ചുള്ള നന വൈകുന്നേരങ്ങളിലാക്കുന്നത് ജലത്തി​െൻറ കാര്യക്ഷമമായ ഉപയോഗത്തിന് വഴിയൊരുക്കുന്നു.

7. വൃക്ഷവിളകളുടെ തൈകൾക്ക് തെങ്ങോലകൾ ഉപയോഗിച്ച് തണൽ കൊടുക്കേണ്ടതാണ്.

8. വൃക്ഷങ്ങളുടെ തായ്തടിയിൽ കുമ്മായം പൂശുക.

9. ജൈവവളങ്ങൾ മണ്ണി​െൻറ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ചകിരിച്ചോർ കമ്പോസ്്റ്റി​െൻറ ഉപയോഗം മണ്ണി​െൻറ ഈർപ്പസംഗ്രഹണശേഷി വർധിപ്പിക്കുന്നു.

10. നനയില്ലാത്ത ഇടങ്ങളിൽ രാസവളങ്ങളുടെയും കോഴി വളത്തി​െൻറയും ഉപയോഗം വേനൽകാലത്ത് വേണ്ടെന്ന് വെക്കുന്നതാണ് ഉചിതം.

11. ഇലകൾ വഴി തളിച്ചു കൊടുക്കുന്ന വളങ്ങൾ വെയിലാറിയതിന് ശേഷം മാത്രം തളിക്കുക.

12. തോട്ടവിളകളിൽ ആഴ്ചയിൽ ഒരു പ്രാവശ്യം വെള്ളം തെളിച്ചുകൊടുക്കുന്നത് വരൾച്ചയിൽനിന്ന് വിളകളെ സംരക്ഷിക്കാൻ സഹായിക്കും. സൾഫേറ്റ് ഓഫ് പൊട്ടാഷ് അഞ്ച് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം ഇടവിട്ട് തളിക്കുന്നത് വിളകൾക്ക് വരൾച്ചയെ പ്രതിരോധിക്കാൻ സഹായിക്കും.

Loading...
COMMENTS