കോവിഡിൽ തളിർത്ത്​ അടക്ക മേഖല

  • ഇ​റ​ക്കു​മ​തി​യി​ല്ലാ​ത്ത​തു​കാ​ര​ണം വി​ല വ​ർ​ധി​ച്ചു

കാ​സ​ർ​കോ​ട്​:  കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ വ്യാ​പാ​ര മേ​ഖ​ല​ക​ളേ​റെ​യും ത​ക​ർ​ന്ന​പ്പോ​ൾ  അ​ട​ക്ക ക​ർ​ഷ​ക​ർ​ക്കും വി​പ​ണി​ക്കും ഉ​ണ​ർ​വ്.

കോ​വി​ഡി​നു​മു​മ്പ്​ അ​ട​ക്ക​ക്ക്​ കി​ലോ​ 220 രൂ​പ​യാ​യി​രു​ന്ന​ത്​ ഇ​പ്പോ​ൾ പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ 352 ആ​യി ഉ​യ​ർ​ന്നു. ഇ​ത്​ അ​ട​ക്ക സം​ഭ​രി​ക്കു​ന്ന കാം​കോ​യു​ടേ​തി​നേ​ക്കാ​ൾ കൂ​ടി​യ വി​ല​യാ​ണ്.

അ​ട​ക്ക ഉ​പ​യോ​ഗം കോ​വി​ഡ്​  വ്യാ​പ​ന​ത്തി​നു  കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ ഇ​റ​ക്കു​മ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​രു​ന്നു. ഇ​താ​ണ്​ വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ പ​റ​യു​ന്നു. ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, ബ​ർ​മ, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ ഇ​ന്ത്യ​യി​ലേ​ക്ക്​ അ​ട​ക്ക ഇ​റ​ക്കു​മ​തി​ ചെ​യ്​​തി​രു​ന്ന​ത്.  

ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്ന്​ നേ​പ്പാ​ളി​ലേ​ക്കും അ​വി​ടെ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​മാ​യി​രു​ന്നു​ ഏ​റെ​യും ഇ​റ​ക്കു​മ​തി. ഉ​ത്ത​രേ​ന്ത്യ​യി​ൽ ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്​ കേ​ര​ള-​ക​ർ​ണാ​ട​ക അ​ട​ക്ക. പാ​ൻ​മ​സാ​ല, ഗു​ഡ്​​ക ഉ​പ​യോ​ഗം കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ ആ​ക്കം​കൂ​ട്ടു​ന്ന​തി​നാ​ൽ ഇൗ ​വ്യ​വ​സാ​യ​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ഇ​ത്​ അ​ട​ക്ക ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്ക​ു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചാ​ണ്​ വി​ല വ​ർ​ധി​ച്ച​ത്. അ​ട​ക്ക ച​വ​ക്കു​ന്ന ശീ​ലം കോ​വി​ഡ്​ കാ​ല​ത്തും തു​ട​രു​ന്നു​വെ​ന്ന​താ​ണ്​ ഇൗ ​വി​ല​വ​ർ​ധ​ന​വി​നു കാ​ര​ണ​മെ​ന്ന്​ പ്ര​മു​ഖ അ​ട​ക്ക ക​ർ​ഷ​ക​നും റി​ട്ട. കോ​ള​ജ്​ അ​ധ്യാ​പ​ക​നു​മാ​യ ദ​ക്ഷി​ണ കാ​ന​റ​യി​ലെ വി​ഘ്​​നേ​ശ്വ​ര വാ​ർ​മു​ഡി പ​റ​ഞ്ഞു. 

കേ​ര​ള​ത്തി​ലെ​യും ക​ർ​ണാ​ട​ക​ത്തി​ലെ​യും അ​ട​ക്ക​ക്ക്​​ ഗു​ണ​മേ​ന്മ കൂ​ടു​ത​ലാ​ണ്. ഇ​വ ഗു​ഡ്​​ക​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ച​വ​ക്കാ​നാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പാ​ൻ​മ​സാ​ല നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ട​ക്ക ചേ​ർ​ത്തു​ള്ള വെ​റ്റി​ല​മു​റു​ക്ക്​ ഉ​ത്ത​രേ​ന്ത്യ​യി​ൽ ശീ​ല​മാ​ണ്. ചെ​റി​യ കു​ട്ടി​ക​ൾ​ക്കു​വ​രെ അ​നു​വ​ദ​നീ​യ​വു​മാ​ണ്. മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നു​ള്ള അ​യ​വി​ന്​ ഇ​ത്​ നാ​ട്ടു​മ​രു​ന്നാ​യി കാ​ണു​ന്നു​ണ്ട്​ -വാ​ർ​മു​ഡി പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​ത്തി​ലെ അ​ഞ്ചു​ല​ക്ഷം ക​വു​ങ്ങു ക​ർ​ഷ​ക​ർ​ക്കും കാ​സ​ർ​കോ​ട്​  ജി​ല്ല​യി​ലെ ഒ​രു ല​ക്ഷം ക​വു​ങ്ങു ക​ർ​ഷ​ക​ർ​ക്കും ഉ​ൾ​െ​പ്പ​ടെ രാ​ജ്യ​ത്തെ ര​ണ്ടു​കോ​ടി അ​ട​ക്ക ക​ർ​ഷ​ക​ർ​ക്ക്​ വി​പ​ണി​യി​ലു​ണ്ടാ​യ ഉ​ണ​ർ​വ്​ ഗു​ണ​ക​ര​മാ​കും.

കു​രു​മു​ള​ക്​ ഉ​ൾ​െ​പ്പ​ടെ​യു​ള്ള വി​ള​ക​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്​​ അ​ട​ക്കാ ക​ർ​ഷ​ക​ർ​ക്ക്​ ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​ത്.

Loading...
COMMENTS