ചേരുവകൾ സ്ലൈഡ്സ് ബ്രഡ്: 8 കഷണം തേങ്ങ ചിരകിയത്: അര കപ്പ് പഞ്ചസാര: 5 ടേബ്ൾ സ്പൂൺ ഏലക്കായ: 5 എണ്ണം കശുവണ്ടി പരിപ്പ്/നിലക്കടല: കാൽ കപ്പ് വെളുത്ത എള്ള്: 2 ടേബ്ൾ സ്പൂൺ നെയ്യ്: 1 ടീസ്പൂൺ പാൽ: കാൽ കപ്പ് എണ്ണ: വറുക്കാൻ ആവശ്യമുള്ളത് തയാറാക്കുന്ന വിധം: പാനിൽ ഒരു ടീസ്പൂൺ നെയ്യൊഴിച്ച് അതിൽ തേങ്ങയിട്ട് വറുത്ത് തണുപ്പിക്കുക. മിക്സി ജാറിലിട്ട് ബ്രഡ് നന്നായി പൊടിച്ചെടുക്കുക.
പഞ്ചസാരയും ഏലക്കായും ഒന്നിച്ച് പൊടിച്ച് ബ്രഡ് പൊടിയുമായി ചേർക്കുക. കശുവണ്ടി പരിപ്പ് ചെറുതായി മുറിച്ച് അതും ബ്രഡിൻെറ കൂടെ ചേർക്കുക. വെളുത്ത എള്ളും വറുത്ത തേങ്ങയും ഇതിൻെറ കൂടെ ചേർക്കുക. എല്ലാം യോജിപ്പിച്ചതിനു ശേഷം കുറേശ്ശെ പാൽ ഒഴിച്ച് ചപ്പാത്തി മാവിൻെറ പരുവത്തിൽ സോഫ്റ്റായി കുഴച്ചെടുക്കുക. ഉരുട്ടി ബാളുകളാക്കി എടുക്കുക. ഒായിൽ ചൂടാക്കി ഒാരോന്നും അതിലിട്ട് ഫ്രൈ ചെയ്തെടുക്കുക. നല്ല ചൂട് ചായയോടൊപ്പം കഴിക്കാനുള്ള സ്വീറ്റ് ബ്രഡ് ബാൾ റെഡി.