Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ വി​സ​ക​ൾ...

റഷ്യൻ വി​സ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തിന്​ അ​മേ​രി​ക്കയുടെ താ​ൽ​ക്കാ​ലി​ക​ നിയന്ത്രണം

text_fields
bookmark_border
റഷ്യൻ വി​സ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തിന്​ അ​മേ​രി​ക്കയുടെ താ​ൽ​ക്കാ​ലി​ക​ നിയന്ത്രണം
cancel

മോ​സ്​​കോ: റ​ഷ്യ​യി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ ഇ​ത​ര വി​സ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ അ​മേ​രി​ക്ക താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്നു. റ​ഷ്യ​യി​ലെ ​അ​മേ​രി​ക്ക​ൻ എം​ബ​സി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​മ്പ​തു ദി​വ​സ​​ത്തേ​ക്കാ​ണ്​ ന​ട​പ​ടി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​പ്ര​ശ്​​ന​ങ്ങ​ൾ കാ​ര​ണ​മാ​ണ്​ പു​തി​യ നീ​ക്ക​മെ​ന്നാ​ണ്​ വി​വ​രം. നി​യ​ന്ത്ര​ണം ബു​ധ​നാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​ക്കാ​ല​യ​ള​വി​ൽ വി​സ​ക്കാ​യി സ​മ​ർ​പ്പി​ച്ച എ​ല്ലാ അ​പേ​ക്ഷ​യും ത​ള്ളു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു. ഒ​മ്പ​ത്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷം റ​ഷ്യ​ക്കാ​ർ​ക്ക്​ വി​സ​അ​നു​മ​തി ന​ൽ​കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ക്കു​ക​യും ചെ​യ്യും. 

റ​ഷ്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ്​ പാ​സാ​ക്കി​യ ഉ​പ​രോ​ധ​​ത്തെ​തു​ട​ർ​ന്ന്​ രാ​ജ്യ​ത്തെ യു.​എ​സ്​ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം റ​ഷ്യ​ൻ സ​ർ​ക്കാ​ർ, 755 ൽ​നി​ന്ന്​ 455 ആ​ക്കി വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ്​ വി​സ​നി​യ​ന്ത്ര​ണം അ​മേ​രി​ക്ക​ൻ എം​ബ​സി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. സ​​​െൻറ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്, യ​ക്ക​റ്റേ​റി​ൻ ബ​ർ​ഗ്, വാ​ൽ​ഡി​വേ​സ്​​റ്റോ​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന്​ കോ​ൺ​സു​ലേ​റ്റു​ക​ളാ​ണ്​ അ​മേ​രി​ക്ക​ക്ക്​ റ​ഷ്യ​യി​ലു​ള്ള​ത്​്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsUS embassy in Russianon-immigrant visas
News Summary - US embassy in Russia temporarily halts issue of non-immigrant visas-World news
Next Story