Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫി​ൻ​സ്​​ബ​റി...

ഫി​ൻ​സ്​​ബ​റി ആ​ക്ര​മ​ണം: പ്ര​തി തീ​വ്ര​വാ​ദി​യ​ല്ലെ​ന്ന്​ മാ​താ​വ്​

text_fields
bookmark_border
ഫി​ൻ​സ്​​ബ​റി ആ​ക്ര​മ​ണം: പ്ര​തി തീ​വ്ര​വാ​ദി​യ​ല്ലെ​ന്ന്​ മാ​താ​വ്​
cancel


ല​ണ്ട​ൻ: ഫി​ൻ​സ്​​ബ​റി പ​ള്ളി​യി​ൽ​നി​ന്ന്​ ത​റാ​വീ​ഹ്​ ന​മ​സ്​​കാ​രം ക​ഴി​ഞ്ഞി​റ​ങ്ങി​യ​വ​ർ​ക്കു​നേ​രെ വാഹനമോടിച്ചു കയറ്റിയ ഡാ​ര​ൻ ഒ​സ്​​ബോ​ണി​ന്​ (47) തീ​വ്ര​വാ​ദ​ബ​ന്ധ​മി​ല്ലെ​ന്ന്​ മാ​താ​വ് ക്രി​സ്​​റ്റീ​ൻ. അ​വ​ൻ ഒ​രി​ക്ക​ലും മു​സ്​​ലിം​ക​ൾ​ക്കെ​തി​രാ​യി​രു​ന്നി​ല്ല. ടെ​ലി​വി​ഷ​നി​ൽ ആ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ പേ​ടി​യാ​ണ്​ തോ​ന്നി​യ​ത്. മ​റ്റു​ള്ള​വ​രെ​പ്പോ​ലെ  പ്ര​ശ്​​ന​ങ്ങ​ളു​ള്ള ഒ​രാ​ൾ മാ​ത്ര​മാ​ണ്​ അ​വ​നെ​ന്നും  അ​വ​ർ പൊ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി​യാ​രെ​ന്നു​പോ​ലും ഡാ​ര​ന്​ അ​റി​യി​ല്ലെ​ന്ന്​ സ​ഹോ​ദ​രി പ​റ​ഞ്ഞു. സിം​ഗ​പ്പൂ​രി​ൽ ജ​നി​ച്ച ഡാ​ര​​​​​െൻറ കു​ട്ടി​ക്കാ​ല​ത്ത്​ കു​ടും​ബം ബ്രി​ട്ട​നി​ലേ​ക്ക്​ കു​ടി​യേ​റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ ഉ​ട​ൻ ആ​ളു​ക​ൾ ഇ​യാ​ളെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ്​ ഡാ​ര​​​​​െൻറ കു​ടും​ബാം​ഗ​ങ്ങ​ളും പ​റ​യു​ന്ന​ത്. പൊ​ലീ​സ്​ പി​ടി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ എ​ല്ലാ മു​സ്​​ലിം​ക​ളെ​യും കൊ​ല്ല​​ണ​െ​മ​ന്ന്​ ഡാ​ര​ൻ ആ​ക്രോ​ശി​ച്ച​താ​യി ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:london attack
News Summary - UK attack suspect not terrorist but someone with ‘problems’: mother
Next Story