Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രി​ട്ട​നി​ൽ...

ബ്രി​ട്ട​നി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട്​ ഇ​ന്ത്യ​ൻ വം​ശ​ജ​ർ മ​രി​ച്ചു

text_fields
bookmark_border
plane_in_UK
cancel

ല​ണ്ട​ൻ: തെ​ക്കു​കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ൽ ഹെ​ലി​​കോ​പ്​​ട​റു​ം ചെ​റു​വി​മാ​ന​വും കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ട്​ ഇ​ന്ത്യ​ൻ വം​ശ​ജ​ര​ട​ക്കം നാ​ലു​പേ​ർ മ​രി​ച്ചു. ചെ​റു​വി​മാ​ന​ത്തി​ൽ പ​രി​ശീ​ല​ന പ​റ​ക്ക​ൽ ന​ട​ത്തു​ക​യാ​യി​രു​ന്ന​ ബേ​ക്കി​ങ്​​ഹാം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​യ​റോ​നോ​ട്ടി​ക്​​സ്​ വി​ദ്യാ​ർ​ഥി സ​വാ​ൻ മു​ണ്ഡേ​യും (18) പ​രി​ശീ​ല​ക​നാ​യ ജ​സ്​​പ​ൽ ബ​ഹ്​​റ​യു​മാ​ണ്​ മ​രി​ച്ച​ത്. ഹെ​ലി​കോ​പ്​​ട​റി​ൽ പ​രി​ശീ​ല​ന പ​റ​ക്ക​ലി​ലാ​യി​രു​ന്ന ബ്രി​ട്ടീ​ഷു​കാ​ര​നാ​യ മൈ​ക്ക​ൽ ഗ്രീ​ൻ (74), ട്രെ​യി​നി​യാ​യ  വി​യ​റ്റ്​​നാം സ്വ​ദേ​ശി താ​ങ്​ ഗ്യൂ​യെ​ൻ എ​ന്നി​വ​രും മ​രി​ച്ചു. 

പ​രി​ശീ​ല​ന​ത്തി​നാ​യി പ​റ​ന്നു​യ​രു​​ന്ന​തി​നി​ടെ ഹെ​ലി​കോ​പ്​​ട​റു​ം ചെ​റു​വി​മാ​ന​വും കൂ​ട്ടി​യി​ടി​ച്ച്​ നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​പ്പ​റ്റി വ്യോ​മ അ​പ​ക​ട അ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.  ഹെ​ലി​കോ​പ്​​ട​റും ചെ​റു​വി​മാ​ന​വും വൈ​കോ​ബേ എ​യ​ർ പാ​ർ​ക്കി​ലേ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsindian originmalayalam newsUK plaine crash
News Summary - Two Indian-origin men among 4 killed in UK -World News
Next Story