Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഫ അതിർത്തി വീണ്ടും...

റഫ അതിർത്തി വീണ്ടും തുറന്നു

text_fields
bookmark_border
Rafah border
cancel
camera_alt????????? ?????? ?? ???????? ?????????? ?????????? ?????????????? ???

റാമല്ല: ഗസ്സയിൽ അധികാരക്കൈമാറ്റത്തി​​​​​െൻറ ആദ്യ ഫലമെന്നോണം റഫ അതിർത്തി തുറന്നു. ഗസ്സയുടെ ഭരണം പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​ നേതൃത്വം നൽകുന്ന ഫതഹിന്​ ​കൈമാറാൻ ധാരണയായതി​​​​​െൻറ തുടർച്ചയായാണ്​ ഇൗജിപ്​ത്​ സർക്കാർ മൂന്നു ദിവസത്തേക്ക്​ യാത്ര വിലക്ക്​ നീക്കിയത്​. ഫലസ്​തീനികൾക്കും ഇൗജിപ്​ത്​, അറബ്​ വംശജർക്കും​ ഇൗ ദിവസങ്ങളിൽ ഇരുവ​ശത്തേക്കും യാത്ര അനുവദിക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​.

പുറംലോകത്തേക്ക്​ ഗസ്സക്കാരുടെ പ്രധാന മാർഗമായിരുന്ന റഫ അതിർത്തി ഏറെയായി ഇൗജിപ്​ത്​ അടച്ചിട്ടതായിരുന്നു. അടുത്തിടെ ഇൗജിപ്​തി​​​​​െൻറ മധ്യസ്​ഥതയിൽ ഫതഹ്​- ഹമാസ്​ വെടിനിർത്തലിന്​ തീരുമാനമായതോടെയാണ്​ ഒരു പതിറ്റാണ്ടിനുശേഷം റഫ അതിർത്തിയുടെ നിയന്ത്രണം ഫലസ്​തീൻ അതോറിറ്റിയുടെ കൈകളിലെത്തുന്നത്​. നവംബർ ഒന്നിനായിരുന്നു ഇൗ അധികാരക്കൈമാറ്റം​. മാനുഷിക പരിഗണന വെച്ചാണ്​ യാത്ര വിലക്ക്​ നീക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു. 

2007ലാണ്​ ഗസ്സയുടെ നിയ​ന്ത്രണം ഹമാസി​​​​​െൻറ കൈകളിലെത്തുന്നത്​. ഇത്​ അംഗീകരിക്കാൻ വിസമ്മതിച്ച ഇൗജിപ്​തും ഇസ്രായേലും ഉപരോധം പ്രഖ്യാപിച്ചതോടെ റഫ അതിർത്തി വഴിയുള്ള ഗതാഗതവും മുടങ്ങി. 20 ലക്ഷത്തോളം പേരാണ്​ ഗസ്സയിലുള്ളത്​. തൽക്കാലം മൂന്നു ദിവസത്തേക്ക്​ തുറക്കുന്ന അതിർത്തിവഴി അടുത്ത ദിവസങ്ങളിൽ ശാശ്വതമായി യാത്ര അനുവദിക്കുമെന്ന്​ ഫലസ്​തീൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്​. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച്​ ഇരുവശങ്ങളിലും കൂടുതൽ ഉദ്യോഗസ്​ഥരെ വിന്യസിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsreopenedRafah bordercrossingdirections
News Summary - Rafah border crossing reopened in both directions- World news
Next Story