Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​നി​ൽ...

ഇ​റാ​നി​ൽ ശ​ക്​​ത​മാ​യ  ഭൂ​ച​ല​നം; ആളപായമില്ല

text_fields
bookmark_border
ഇ​റാ​നി​ൽ ശ​ക്​​ത​മാ​യ  ഭൂ​ച​ല​നം; ആളപായമില്ല
cancel

തെ​ഹ്​​റാ​ൻ: ഇ​റാ​നെ ന​ടു​ക്കി വീ​ണ്ടും ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ 40ലേ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ആ​ള​പാ​യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.  നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.  ക​ർ​മ​ൻ പ്ര​വി​ശ്യ​യി​ലെ ഗ്രാ​മ​ത്തി​ലാ​ണ്​ നാ​ശ​ന​ഷ്​​ടം കൂ​ടു​ത​ൽ. 8.2 ല​ക്ഷ​മാ​ണ്​ ഇ​വി​ട​ത്തെ ജ​ന​സം​ഖ്യ. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സൈ​ന്യ​ത്തി​​െൻറ​യും വ​ൻ സം​ഘ​ത്തെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ച് അ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 6.32നാ​യി​രു​ന്നു ആ​ദ്യ ച​ല​നം. പി​ന്നാ​ലെ, മു​പ്പ​തോ​ളം തു​ട​ർ ച​ല​ന​ങ്ങ​ളു​മു​ണ്ടാ​യി. പ​രി​ഭ്രാ​ന്ത​രാ​യ ജ​ന​ങ്ങ​ൾ ഗ്രാ​മ​ങ്ങ​ൾ വി​ട്ട് പ​ലാ​യ​നം ചെ​യ്തു. എ​ട്ടു ഗ്രാ​മ​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യ​താ​ണ്​ റി​പ്പോ​ർ​ട്ട്. 

ഹ​ജ്ദ​ത്ത് ഗ്രാ​മ​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശ​ന​ഷ്​​ടം. ഗ്രാ​മ​ങ്ങ​ളി​ലും ജ​ല, വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. ക​ർ​മ​ന് 58 കി.​മീ​റ്റ​ർ വ​ട​ക്കു-​കി​ഴ​ക്കു മാ​റി​യാ​ണ് ഭൂ​ച​ല​ന​ത്തി​​െൻറ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് യു.​എ​സ് ജി​യ​േ​ളാ​ജി​ക്ക​ൽ സ​ർ​വേ വി​ഭാ​ഗം അ​റി​യി​ച്ചു. ലോ​ക​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ഭൂ​ച​ല​ന സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​റാ​ൻ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranearth quakeworld newstremorsmalayalam newssoutheastdestroys
News Summary - Quake hits southeast Iran, destroys homes, more tremors feared- World news
Next Story