Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റ്റ​ലി​യി​ൽ ഭൂ​ചലനം:...

ഇ​റ്റ​ലി​യി​ൽ ഭൂ​ചലനം: കെ​ട്ടി​ട​ത്തി​ന​ടി​യി​ൽ​ പെ​ട്ട കു​ട്ടി​ക​ളെ ര​ക്ഷി​ച്ചു

text_fields
bookmark_border
earth quake
cancel

മി​ലാ​ൻ: ഇറ്റാലിയിൽ ഭൂ​ചലനത്തെ​ത്തു​ട​ർ​ന്ന് ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന​ടി​യി​ൽ​പെ​ട്ട മൂ​ന്ന്​ കു​ട്ടി​ക​ളെ അ​ഗ്​്​​നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. നേ​പ്പി​ൾ​സി​ന് സ​മീ​പം രാ​ത്രി ഒ​മ്പ​തി​നാ​ണ് 4.0 തീവ്രതയിലുള്ള ​ഭൂചനമു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ നാ​ലു മ​ണി​ക്കാ​ണ് ഏ​ഴു മാ​സം പ്രാ​യ​മു​ള്ള പാ​സ്ക​ലി​നെ ര​ക്ഷി​ച്ച​ത്. 

ഏ​ഴു മ​ണി​ക്കൂ​റി​നു​ശേ​ഷം എ​ട്ടു വ​യ​സ്സു​ള്ള മ​ത്യാ​സി​നെ​യും ഒ​മ്പ​തു മ​ണി​ക്കൂ​റി​നു​ശേ​ഷം 11 വ​യ​സ്സു​ള്ള സി​റോ​യെ​യും ര​ക്ഷി​ച്ചു. ഭൂ​ക​മ്പ​മു​ണ്ടാ​യ​പ്പോ​ൾ മൂ​ത്ത​കു​ട്ടി സി​റോ ഇ​ള​യ​കു​ട്ടി​ക​ളെ ക​ട്ടി​ലി​ന​ടി​യി​ലേ​ക്ക് വ​ലി​ച്ചി​ട്ട​താ​ണ് മ​ര​ണ​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. 

വീ​ടി​​​​െൻറ മ​റ്റൊ​രി​ട​ത്താ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ര​ണ്ടു സ്ത്രീ​ക​ൾ മ​രി​ക്കു​ക​യും 39 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 
2600 പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeitalyworld newsmalayalam newsIschia
News Summary - Italy's earthquake-World news
Next Story