Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസാ​മ്പ​ത്തി​ക...

സാ​മ്പ​ത്തി​ക തി​രി​മ​റി: ഇ​റാ​നി​ൽ  പ്രസിഡൻറി​െൻറ സ​ഹോ​ദ​ര​ൻ പി​ടി​യി​ൽ

text_fields
bookmark_border
സാ​മ്പ​ത്തി​ക തി​രി​മ​റി: ഇ​റാ​നി​ൽ  പ്രസിഡൻറി​െൻറ സ​ഹോ​ദ​ര​ൻ പി​ടി​യി​ൽ
cancel

തെ​ഹ്​​റാ​ൻ: ഇ​റാ​നി​ൽ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി​യു​ടെ സ​ഹോ​ദ​ര​നെ ത​ട​വി​ലാ​ക്കി. ഹു​സൈ​ൻ ഫ​രീ​​ദൂ​നി​നെ​യാ​ണ്​​ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്​ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന്​ പി​ടി​കൂ​ടി​യ​ത്. മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ഹ്​​മ​ദി ​െന​ജാ​ദി​​െൻറ കാ​ല​ത്തും ശേ​ഷ​വും സാ​മ്പ​ത്തി​ക ​ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യെ​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ ആ​രോ​പ​ണം. നേ​ര​ത്തേ, മ​ലേ​ഷ്യ​യി​ൽ ഇ​റാ​ൻ അം​ബാ​സ​ഡ​റാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ച്ച ഫ​രീ​ദൂ​ൻ ത​നി​ക്ക്​ താ​ൽ​പ​ര്യ​മു​ള്ള​വ​രെ ഉ​യ​ർ​ന്ന ത​സ്​​തി​ക​ക​ളി​ൽ നി​യ​മി​ക്കാ​ൻ പ​ദ​വി​യും സ്വാ​ധീ​ന​വും ദു​രു​പ​യോ​ഗി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ൾ അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. 

ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളാ​യി​ട്ടു​െ​ണ്ട​ന്നും നീ​തി​ന്യാ​യ വ​ക്​​താ​വ്​ ഗു​ലാം ഹു​സൈ​ൻ മു​ഹ്​​സി​ൻ ഇൗ​ജി പ​റ​ഞ്ഞു. മേ​യി​ലാ​ണ്​ സം​ഭ​വം പു​റ​ത്തു​വ​രു​ന്ന​ത്. 
മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക​ൻ​ പൗ​ര​ത്വ​മു​ള്ള പ്രി​ൻ​സ്​​ട​ൺ യൂ​നി​േ​​വ​ഴ്​​സി​റ്റി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ഇ​റാ​ൻ ത​ട​വു​ശി​ക്ഷ​ക്ക്​ വി​ധി​ച്ചു. അ​മേ​രി​ക്ക​ക്കു​വേ​ണ്ടി ചാ​ര​പ്പ​ണി ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പ​ത്തു വ​ർ​ഷ​ത്തേ​ക്കാ​ണ്​ 37കാ​ര​നാ​യ ഷി​യു വാ​ങ്ങി​നെ ത​ട​വി​ന്​ ശി​ക്ഷി​ച്ച​ത്. ന​ന്നാ​യി പേ​ർ​ഷ്യ​ൻ ഭാ​ഷ വ​ഴ​ങ്ങു​ന്ന വാ​ങ്​ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള 4,500 ഇ​റാ​നി​യ​ൻ രേ​ഖ​ക​ൾ കൈ​വ​ശ​​പ്പെ​ടു​ത്തി​യെ​ന്നും ബ്രി​ട്ടീ​ഷ്, അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ര​ഹ​സ്യ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​താ​യും ഇ​റാ​ൻ കു​റ്റ​പ്പെ​ടു​ത്തി. യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പ്, ഹാ​ർ​വ​ഡ്​ കെ​ന്ന​ഡി സ്​​കൂ​ൾ, ബ്രി​ട്ടീ​ഷ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പേ​ർ​ഷ്യ​ൻ സ്​​റ്റ​ഡീ​സ്​ തു​ട​ങ്ങി​യ സ്​​ഥാ​പ​ന​ങ്ങ​ളെ​യും ഇ​യാ​ൾ സ​ഹാ​യി​ച്ച​താ​യി പ​റ​യു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamampresidentiranworld newsmalayalam news
News Summary - Iran detains president's brother, sentences American
Next Story