Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ വിരുദ്ധ...

ഇസ്രായേൽ വിരുദ്ധ ട്വീറ്റ്​ വിവാദം: ഹിജാബിട്ട മോഡൽ പരസ്യത്തിൽ നിന്ന്​ പിൻവാങ്ങി

text_fields
bookmark_border
ഇസ്രായേൽ വിരുദ്ധ ട്വീറ്റ്​ വിവാദം: ഹിജാബിട്ട മോഡൽ പരസ്യത്തിൽ നിന്ന്​ പിൻവാങ്ങി
cancel

ഹെയർ കെയർ പരസ്യത്തിൽ ഹിജാബണിഞ്ഞ്​ പ്രത്യക്ഷപ്പെട്ട്​ ചരിത്രമായി മാറിയ അമിന ഖാനെന്ന മോഡൽ വിവാദത്തെ തുടർന്ന്​ പരസ്യത്തിൽ നിന്നും പിൻവാങ്ങി. 2014ൽ ഇസ്രായേലിനെതിരായി പോസ്​റ്റ്​ ചെയ്​ത ട്വീറ്റാണ്​ അമിനക്ക്​ വിനയായത്​. ഇസ്രായേലിലടക്കം ഉപഭോക്​​താക്കളുള്ള ലോറിയൽ എന്ന കമ്പനിയുടെ സൗന്ദര്യ വർധക പരസ്യത്തിലാണ്​ അമിന പ്രത്യക്ഷപ്പെട്ടത്​.​ 

ഒരു ബ്രിട്ടീഷ്​ ബ്ലോഗറാണ്​ ഹിജാബ്​ ധരിച്ച അമിന ലോറിയലി​​​​​െൻറ പരസ്യത്തിൽ ഉൾപ്പെട്ട കാര്യം പുറത്ത്​വിട്ടത്​​.  ഇതിന്​ ശേഷമായിരുന്നു അമിനയുടെ മൂന്ന്​ വർഷം മുമ്പുള്ള ട്വീറ്റി​​​​​െൻറ പേരിലുള്ള വിവാദം കൊഴുക്കുന്നത്​.​

 

A post shared by Amena (@amenaofficial) on

2014ൽ താനിട്ട ട്വീറ്റി​​​​​െൻറ ഉള്ളടക്കം​ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്​ പറയുന്നതായി അമിന ഇൻസ്​റ്റാഗ്രാമിൽ കുറിച്ചു. എല്ലാവരും തുല്ല്യരാണ്​ എന്ന്​ വിശ്വസിക്കുന്നയാളാണ്​ ഞാൻ. എ​​​​​െൻറ നിലപാടുകൾക്ക്​ വിരുദ്ധമാണെന്ന്​ തോന്നിയതിനാൽ ട്വീറ്റ്​ ഡിലീറ്റ്​ ചെയ്​തു. ഒരു പരസ്യ കാമ്പയിനി​​​​​െൻറ ഭാഗമായിരുന്നു ഞാൻ. അതെന്നെ ആവേശം കൊള്ളിച്ചിരുന്നു. ഇപ്പോഴുള്ള വിവാദങ്ങൾ പരസ്യം ഉൾകൊള്ളുന്ന സന്ദേശത്തെയും അതി​​​​​െൻറ നല്ല വശത്തെയും ബാധിക്കുന്നതിനാൽ കാമ്പയിനിൽ നിന്നും പിൻവാങ്ങുന്നതായും അമിന വ്യക്​തമാക്കി.

Image result for amena khan

മുടി ഹിജാബിനുള്ളിലായാലും അല്ലെങ്കിലും അതിനെ സംരക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു അമിന പരസ്യത്തിൽ പറയുന്നത്​. പരസ്യത്തിൽ ഹിജാബണിഞ്ഞെത്തിയ അമിനയെ വാഴ്​ത്തി നിരവധി ​േപർ രംഗത്ത്​ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsHijab modelAmena KhanL'Oreal campaign2014 tweets
News Summary - Hijab-wearing model pulls out of L'Oreal campaign over her tweets - world news
Next Story