Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാ​ർ​ത്ത​ക​ൾ...

വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്  സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ പ​ണ​ം നൽകണമെ​ന്ന്​ മ​ർ​ഡോ​ക്​

text_fields
bookmark_border
വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്  സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ പ​ണ​ം നൽകണമെ​ന്ന്​ മ​ർ​ഡോ​ക്​
cancel

ലോ​സ്​​ആ​ഞ്​​ജ​ല​സ്​: ഫേ​സ്​​ബു​ക്ക്​​ അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്​ പ​ണ​മ​ട​ക്ക​ണ​മെ​ന്ന്​ ‘മാ​ധ്യ​മ രാ​ജാ​വ്​’ റൂ​പ​ർ​ട്​ മ​ർ​ഡോ​ക്. സ​ത്യ​സ​ന്ധ​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ​പു​ല​ർ​ത്തു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ഫേ​സ്​​ബു​ക്ക്​​ ത​ല​വ​ൻ മാ​ർ​ക്​ സു​ക്ക​ർ​ബ​ർ​ഗ്​ പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ലോ​ക​ത്തെ പ്ര​ധാ​ന മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​ട​മ​യാ​യ മ​ർ​ഡോ​കി​​​​െൻറ പ്ര​സ്​​താ​വ​ന. ചാ​ന​ലു​ക​ൾ​ക്ക്​ ​േക​ബ്​​ൾ ഒാ​പ​റേ​റ്റ​ർ​മാ​ർ ഫീ​സ്​ ന​ൽ​കു​ന്ന​തു​​പോ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ പ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​​​െൻറ ആ​വ​ശ്യം. ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ അ​വ​രു​ടെ സേ​വ​ന​ത്തി​നു​ള്ള പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്നി​ല്ല. വാ​ർ​ത്ത​ക​ൾ​ക്ക്​ പ​ണ​മ​ട​ക്കു​ന്ന​ത്​ ഫേ​സ്​​ബു​ക്കി​​​​െൻറ ലാ​ഭ​ത്തി​ൽ ചെ​റി​യ മാ​റ്റം മാ​ത്ര​മേ ഉ​ണ്ടാ​ക്കൂ. എ​ന്നാ​ൽ, ഇ​ത്​ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്കും പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ലി​യ ഗു​ണം ചെ​യ്യും -അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ലോ​ക​ത്ത്​ പ​ര​സ്യ​വ​രു​മാ​ന​ത്തി​​​​െൻറ ഭീ​മ​മാ​യ ഭാ​ഗ​വും ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്​ ഗൂ​ഗി​ളി​നും ഫേ​സ്​​ബു​ക്കി​നു​മാ​ണ്. വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സാ​​മ്പ്ര​ദാ​യി​ക മാ​ധ്യ​മ​ങ്ങ​ൾ നേ​ടി​യി​രു​ന്ന വ​രു​മാ​ന​മാ​ണ്​ ഇ​ത്ത​രം ന​വ​മാ​ധ്യ​മ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഫോ​ക്​​സ്​ ന്യൂ​സ്, ന്യൂ​സ്​ കോ​ർ​പ​റേ​ഷ​ൻ, സ്​​കൈ ന്യൂ​സ്, ദ ​ടൈം​സ്, ദ ​സ​ൺ അ​ട​ക്കം യൂ​റോ​പ്പി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും മി​ക്ക മാ​ധ്യ​മ​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന മ​ർ​ഡോ​ക്കി​​​​െൻറ വ​രു​മാ​ന​ത്തി​ൽ ഇ​ത്​ വ​ൻ തി​രി​ച്ച​ടി​യാ​ണു​ണ്ടാ​ക്കി​യ​ത്. 2017 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം ക​ന​ത്ത ന​ഷ്​​ടം മ​ർ​ഡോ​കി​​​െൻറ ക​മ്പ​നി​ക്കു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. 

ഇ​താ​ണ്​ മ​ർ​ഡോ​കി​​​​െൻറ പ്ര​സ്​​താ​വ​ന​ക്ക് കാ​ര​ണ​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്​ ഭീ​ഷ​ണി​യാ​കു​ന്ന​താ​യും വാ​ർ​ത്ത ഉ​റ​വി​ട​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സു​ക്ക​ർ ബ​ർ​ഗ്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പാ​ണ്​ വ്യ​ക്​​ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookrupert murdochworld newsmalayalam newstrusted' news
News Summary - Facebook should pay 'trusted' news outlets, Rupert Murdoch - World news
Next Story