Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതു​ർ​ക്കി​യി​ൽ...

തു​ർ​ക്കി​യി​ൽ വ​ധ​ശി​ക്ഷ  പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്ന്​ ഉ​ർ​ദു​ഗാ​ൻ

text_fields
bookmark_border
തു​ർ​ക്കി​യി​ൽ വ​ധ​ശി​ക്ഷ  പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്ന്​ ഉ​ർ​ദു​ഗാ​ൻ
cancel

അ​ങ്കാ​റ: തു​ർ​ക്കി​യി​ൽ വ​ധ​ശി​ക്ഷ പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ. സൈ​നി​ക അ​ട്ടി​മ​റി​ശ്ര​മ​ത്തി​​​െൻറ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പാ​ർ​ല​മ​​െൻറി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ഉ​ർ​ദു​ഗാ​​​െൻറ പ്ര​ഖ്യാ​പ​നം. 
അ​ട്ടി​മ​റി​ശ്ര​മം ന​ട​ത്തി​യ​വ​രെ അ​വി​ശ്വാ​സി​ക​ൾ എ​ന്നാ​ണ്​ അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. രാ​ജ്യ​ദ്രോ​ഹി​ക​ളു​ടെ ത​ല​വെ​ട്ടു​ന്ന നി​യ​മം ന​ട​പ്പാ​ക്കും. ന​മ്മു​ടെ രാ​ജ്യ​ത്തി​​​െൻറ സ്​​ഥി​ര​ത ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ത്രു​ക്ക​​ൾ​ക്ക്​ ഏ​റ്റ​വും ശ​ക്ത​മാ​യ ശി​ക്ഷ ന​ൽ​കും. ജ​ന​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്തി​​​െൻറ ശ​ക്​​തി​യും വി​ശ്വാ​സ​വു​മെ​ന്നും ഉ​ർ​ദു​ഗാ​ൻ പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്നു. 

പാ​ർ​ല​മ​​െൻറി​​ലെ അ​നു​സ്​​മ​ര​ണ ച​ട​ങ്ങു​ക​ൾ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ​യാ​ണ്​ ആ​രം​ഭി​ച്ച​ത്. അ​ട്ടി​മ​റി​യി​ൽ സൈ​ന്യ​വു​മാ​യി ഏ​റ്റു​മു​ട്ടി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​​ക​ൾ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു. വ​ധ​ശി​ക്ഷ പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​നെ കു​റി​ച്ച്​ പ​റ​ഞ്ഞ​പ്പോ​ൾ അ​ത്​ ന​ട​പ്പാ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ്​ ജ​നം കരഘോഷത്തോടെ ആ​ർ​ത്തു​വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇൗ ​വി​ഷ​യ​ത്തി​ൽ പാ​ർ​ല​മ​​െൻറ്​ ബി​ൽ പാ​സാ​ക്കി​യാ​ൽ അം​ഗീ​കാ​രം ന​ൽ​കു​മെ​ന്നും ഉ​ർ​ദു​ഗാ​ൻ വ്യ​ക്ത​മാ​ക്കി. 

അ​തി​നി​ടെ, തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ങ്കി​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ അം​ഗ​ത്വം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഇ​നി വേ​ണ്ടെ​ന്ന്​ ഇ.​യു ക​മീ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ജീ​ൻ ​ക്ലോ​ദ്​ ജ​ങ്കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ.​യു​വു​മാ​യി അ​ക​ലു​ന്ന​തി​നു പ​ക​രം അ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ തു​ർ​ക്കി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 12 വ​ർ​ഷ​മാ​യി ഇ.​യു അം​ഗ​ത്വ​ത്തി​ന്​ ശ്ര​മം തു​ട​രു​ക​യാ​ണ്​ തു​ർ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdoganturkeyworld news
News Summary - Erdoğan to continue crackdown as Turkey marks failed coup
Next Story