Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ഇൗ​ജി​പ്​​ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​സി​ മ​ത്സ​ര​ത്തി​ന്​

text_fields
bookmark_border
Fattah-al-Sisi
cancel

കൈ​റോ: മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ഇൗ​ജി​പ്​​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​വു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​സീ​സി പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം സീ​സി കൈ​റോ​വി​ൽ ന​ട​ത്തി​യ​ത്. നേ​ര​ത്തേ​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം സൂ​ച​ന ന​ൽ​കി​യി​രു​ന്നു. 

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​സി​ക്കെ​തി​രെ സ്​​ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന്​ മു​ൻ ഇൗ​ജി​പ്​​ഷ്യ​ൻ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ സ​മി അ​നാ​നും അ​റി​യി​ച്ചു. മാ​ർ​ച്ച്​ 26 മു​ത​ൽ 28 വ​രെ​യാ​ണ്​ തെ​​ര​ഞ്ഞെ​ടു​പ്പ്. സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 29നാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വും മ​നു​ഷ്യാ​വ​കാ​ശ ​പ്ര​വ​ർ​ത്ത​ക​നും ഖാ​ലി​ദ്​ അ​ലി, ബ​ഹി​രാ​കാ​ശ ശാ​സ്​​ത്ര​ഞ​ജ​ൻ എ​സ്സാം ഹെ​ഗ്ഗി എ​ന്നി​വ​രും സ്​​ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന്​ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

അ​റ​ബ്​ വ​സ​ന്താ​ന​ന്ത​രം തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മു​ഹ​മ്മ​ദ്​ മു​ർ​സി​യെ 2013ൽ ​അ​ട്ടി​മ​റി​യി​ലൂ​ടെ പു​റ​ത്താ​ക്കി​യാ​ണ്​ സീ​സി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsAbdel Fattah al SisiEgyptian PresidentEgypt Election
News Summary - Egyptian President Abdel Fattah al Sisi Contest Next Election -World News
Next Story