Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശസ്​ത്രക്രിയക്കിടെ...

ശസ്​ത്രക്രിയക്കിടെ രോഗിയുടെ കരളിൽ ഒപ്പുവെച്ച്​ ഡോക്​ടർ

text_fields
bookmark_border
Simon-Bramhall
cancel

ആശുപത്രിയിൽ ഡോക്​ടർമാ​െരയും നഴ്​സുമായും മാലാഖമാരെ​പ്പോലെ കണ്ട്​ ശസ്​ത്രക്രിയക്ക്​ നിന്നു കൊടുക്കു​േമ്പാൾ എന്തു സംഭവിക്കു​െമന്ന്​ ഒരു രോഗിക്കും പറയാനാകില്ല. തന്നെ ഡോക്​ടർ രക്ഷിക്കുമെന്ന വിശ്വാസം മാത്രമാണ്​ കൈമുതൽ. ആ വിശ്വാസത്തി​​െൻറ മേൽ ഒപ്പു​െകാണ്ട് കളങ്കം ചാർത്തിയിരിക്കുകയാണ്​ ബ്രിട്ടനിലെ 53കാരനായ ഡോക്​ടർ ​ സൈമൺ ബ്രാംഹാൾ. 

രക്​തക്കുഴലുകളെ സീൽ ​െചയ്യാനുപയോഗിക്കുന്ന വൈദ്യുത കിരണങ്ങൾ ഉപയോഗിച്ച്​ രോഗികളുടെ കരളിൽ സ്വന്തം പേരി​​െൻറ ചുരു​െക്കഴുത്തായ എസ്​.ബി എന്ന്​ മുദ്ര​െവച്ചിരിക്കുകയാണ്​ സൈമൺ ബ്രാംഹാൾ. ബൈർമിങ്​ഹാമിലെ ക്യൂൻ എലിസബത്ത്​ ആശുപത്രിയിൽ കരൾ, പ്ലീഹ, പാൻക്രിയാസ്​ ശസ്​ത്രക്രിയ വിദഗ്​ധനായി 12 വർഷത്തോളം സൈമൺ പ്രവർത്തിച്ചിരുന്നു. 2013ൽ നടത്തിയ കരൾമാറ്റ ശസ്​ത്രക്രിയയിൽ​ കരളിൽ ഒപ്പുവെച്ചതാണ്​ ഇ​േപ്പാൾ വാർത്തകളിലിടം പിടിച്ചിരിക്കുന്നത്​. സാധാരണയായി ഇത്​ രോഗികൾക്ക്​ പ്രശ്​നങ്ങൾ ഉണ്ടാക്കാറില്ല.  സ്വാഭാവികമായി ത​െന്ന മാഞ്ഞു പേവകുകയും ചെയ്യും. 

എന്നാൽ ഒരു സ്​ത്രീക്ക്​ ഇത്​ ദേഭമായില്ല. തുടർന്ന്​ ചികിത്​സ തേടി എത്തിയ സ്​ത്രീ വീണ്ടും ശസ്​ത്രക്രിയക്ക്​ വിധേയയായപ്പോഴാണ്​ സൈമണി​​െൻറ മുദ്ര മറ്റ്​ ഡോക്​ടർമാരു​െട ശ്രദ്ധയിൽ ​െപട്ടത്​.  

നേരത്തെ നടത്തിയ ശസ്​ത്രക്രിയകളിലും കരളിൽ മുദ്ര കണ്ടെത്തിയതിനെ തുടർന്ന്​ 2013ൽ ആശുപത്രിയിൽ നിന്ന്​ സൈമണിനെ സസ്​​െപൻറ്​ ​െചയ്​തിരുന്നു. എന്നാൽ സസ്​​െപൻഷൻ തെറ്റായ തീരുമാനമാണെന്നും തിരി​െച്ചടുക്കണമെന്നും എന്നാൽ മാത്രമേ സൈമണിന്​ കുടതൽ ജീവനുകൾ രക്ഷിക്കാനാകൂ​െവന്നും അദ്ദേഹത്തി​​െൻറ രോഗികൾ ആവശ്യപ്പെട്ടു. 2014ൽ അദ്ദേഹത്തെ തിരിച്ചെടുത്തു. എന്നാൽ അടുത്തു തന്നെ അദ്ദേഹം ആശുപത്രിയിൽ നിന്ന്​ രാജിവെച്ചു. മാനസിക സംഘർഷമാണ്​ രാജിവെക്കുന്നതിന്​ കാരണമെന്ന്​ പറഞ്ഞ ​ൈസമൺ താനൊരു തെറ്റു ചെയ്​തു​െവന്നും  അന്ന്​ ബി.ബി.സിയോട്​ പറഞ്ഞിരുന്നു. 

ക്രിമിനൽ നിയമത്തിൽ മുൻപില്ലാത്ത സംഭവമാണിതെന്ന്​ പ്രൊസിക്യൂട്ടർ അറിയിച്ചു. ഡോക്​ടറുടെ പ്രവർത്തി ധാർമികപരമായി മാത്രമല്ല, നിയപരമായും കുറ്റകരമാണ്​. ഇത്തരം പ്രവർത്തികൾ തുടരരു​െതന്ന്​ നേരത്തെ ​െമഡിക്കൽ കൗൺസിലും സൈമണിന്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. ആദരണീയമായ ജോലിയെ അദ്ദേഹം അപമാനിച്ചിരിക്കുകയാണെന്നും ഒൗദ്യോഗിക നോട്ടീസിന്​​ അദ്ദേഹം മറുപടി നൽകണമെന്നും മെഡിക്കൽ കൗൺസിൽ അറിയിച്ചു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorLiver Transplantworld newsmalayalam newsSurgeon
News Summary - Doctor Signed in Patients Liver - World News
Next Story