Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജാലിയൻവാലാബാഗ്​:...

ജാലിയൻവാലാബാഗ്​: ബ്രിട്ടൻ മാപ്പപേക്ഷിക്കണമെന്ന്​ ഇന്ത്യൻ വംശജനായ എം.പിയുടെ പ്രമേയം

text_fields
bookmark_border
ജാലിയൻവാലാബാഗ്​: ബ്രിട്ടൻ മാപ്പപേക്ഷിക്കണമെന്ന്​ ഇന്ത്യൻ വംശജനായ എം.പിയുടെ പ്രമേയം
cancel

ലണ്ടൻ: ജാലിയൻവാലാബാഗ്​ കൂട്ടക്കുരുതിക്ക്​ ബ്രിട്ടൻ ഇന്ത്യയോട്​ മാപ്പപേക്ഷിക്കണമെന്നാവശ്യപ്പെട്ട്​  ഇന്ത്യൻ വംശജനായ മുതിർന്ന എം.പി വീരേന്ദ്ര ശർമ ബ്രിട്ടീഷ്​ പാർലമ​​െൻറിൽ പ്രമേയം അവതരിപ്പിച്ചു. ‘1919ലെ ജാലിയൻവാലാബാഗ്​ കൂട്ടക്കുരുതി’ എന്നപേരിലുള്ള പ്രമേയം ഇൗയാഴ്​ച തുടക്കത്തിലാണ്​ അവതരിപ്പിച്ചത്​. വിവിധ കക്ഷികളിൽപ്പെട്ട എട്ട്​ ​ ബ്രിട്ടീഷ്​ എം.പിമാർ കൂടി പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്​. 

അതിക്രൂരവും പൈശാചികവുമായ ജാലിയൻവാലാബാഗ്​ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽനിന്ന്​ ബ്രിട്ടന്​ കൈകഴുകി രക്ഷപ്പെടാനാകില്ലെന്ന്​ ഇൗലിങ്​ സതാളിനെ പ്രതിനിധീകരിക്കുന്ന ലേബർ പാർട്ടി എം.പി കൂടിയായ ശർമ പറഞ്ഞു. ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തി​​​െൻറ അന്ത്യത്തി​​​െൻറ തുടക്കം എന്നാണ്​ ജാലിയൻവാലാബാഗ്​ വിശേഷിപ്പിക്കപ്പെട്ടത്​. ആ ദിനം വീണ്ടും സ്​മരിക്കപ്പെടണം. പ്രതിനിധിസഭയും ബ്രിട്ടനിലെ പുതിയ തലമുറയും അതീവ ലജ്​ജാകരമായ ആ സംഭവത്തെപ്പറ്റി അറിയണമെന്നും സഭ അതിൽ മാപ്പപേക്ഷിക്കണമെന്നും ശർമ പ്രമേയത്തിൽ ആവശ്യപ്പെട്ടു. 

1919ൽ അമൃത്​സറിലെ ജാലിയൻവാലാബാഗിൽ ഒത്തുചേർന്ന നിരായുധരായ സ്വാതന്ത്ര്യസമര പോരാളികളെ കേണൽ ഡയറി​​​െൻറ നേതൃത്വത്തിലെ ബ്രിട്ടീഷ്​ സൈന്യം കൂട്ടക്കൊല ചെയ്​തതാണ്​ ജാലിയൻവാലാബാഗ്​ സംഭവം. ആയിരത്തിലേറെ പേരാണ്​ അന്ന്​ കൊല്ലപ്പെട്ടത്​. ആയിരത്തോളം ​േപർക്ക്​ പരിക്കേൽക്കുകയുമുണ്ടായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virendra Sharmamalayalam newsJallianwala Bagh massacreIndian-origin MPBritish govt
News Summary - Apologise for Jallianwala Bagh massacre: Indian-origin MP to British govt -India news
Next Story