Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക് ക്വറ്റയില്‍...

പാക് ക്വറ്റയില്‍ പൊലീസ് അക്കാദമിക്ക് നേരെ ഭീകരാക്രമണം; 60 മരണം

text_fields
bookmark_border
പാക് ക്വറ്റയില്‍ പൊലീസ് അക്കാദമിക്ക് നേരെ ഭീകരാക്രമണം; 60 മരണം
cancel

ക്വറ്റ: പാകിസ്താനിലെ ക്വറ്റയില്‍ പൊലീസ് ട്രെയിനിങ് അക്കാദമിക്ക് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 120ലധികം പേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. അക്കാദമിയിൽ ഉണ്ടായിരുന്ന 600 ട്രെയിനിങ് കേഡറ്റുകളിൽ 200 പേരെ സൈന്യം രക്ഷപ്പെടുത്തി.

പൊലീസ് ട്രെയിനിങ് അക്കാദമിയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരര്‍ സുരക്ഷാസേനാംഗങ്ങൾക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമാണ് ക്വറ്റയിൽ നിന്ന് 13 കിലോമീറ്റർ അകലെ സരിയാബ് റോഡിലാണ് ക്വറ്റ പൊലീസ് ട്രെയിനിങ് അക്കാദമി സ്ഥിതി ചെയ്യുന്നത്.

അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ലഷ്‌കര്‍ ഇ ജാംഗ്വി ഭീകരരാണെന്നാണ് പ്രാഥമിക നിഗമനം.

2006ലും 2008ലും ഭീകരർ ട്രെയിനിങ് ക്യാമ്പിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ക്വറ്റയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quetta terror attack
News Summary - Terrorists storm police training college in Quetta 60 cadets dead, 120 injured
Next Story