Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​ൻ പ്ര​തി​നി​ധി...

യു.​എ​ൻ പ്ര​തി​നി​ധി ഉ​ത്ത​ര കൊ​റി​യ​യി​ൽ 

text_fields
bookmark_border
യു.​എ​ൻ പ്ര​തി​നി​ധി ഉ​ത്ത​ര കൊ​റി​യ​യി​ൽ 
cancel
ബെ​യ്​​ജി​ങ്​: യു.​എ​ൻ പ്ര​തി​നി​ധി  ജെ​ഫ്രി ഫെ​ൽ​റ്റ്​​മാ​ൻ ഉ​ത്ത​ര കൊ​റി​യ​യി​േ​ല​ക്ക്. അ​പൂ​ർ​വ​മാ​യാ​ണ്​ യു.​എ​ൻ പ്ര​തി​നി​ധി​ക​ൾ ഉ​ത്ത​ര കൊ​റി​യ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള​ത്. അ​ന്താ​രാ​ഷ്​​ട്ര വി​ല​ക്കു​ക​ൾ മ​റി​ക​ട​ന്ന്​ ഉ​ത്ത​ര കൊ​റി​യ ആ​ണ​വ മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ സ​ന്ദ​ർ​ശ​നം. യു.​എ​സി​നെ ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ള്ള ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം ന​ട​ത്തി​യെ​ന്ന  ഉ​ത്ത​ര കൊ​റി​യ​യു​ടെ അ​വ​കാ​​ശ​വാ​ദ​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ് ജെ​ഫ്രി​യു​ടെ സ​ന്ദ​ർ​ശ​ന​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്​​.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ബെ​യ്​​ജി​ങ്ങി​ലെ​ത്തി​യ  ജെ​ഫ്രി ഉ​ച്ച​ക​ഴി​ഞ്ഞാ​ണ്​​ ഉ​ത്ത​ര കൊ​റി​യ​യി​ലേ​ക്ക്​ തി​രി​ച്ച​ത്.  അ​ടു​ത്തി​ടെ  യു.​എ​സും ദ​ക്ഷി​ണ കൊ​റി​യ​യും ശ​ക്​​തി​പ്ര​ക​ട​ന​വു​മാ​യി കൊ​റി​യ​ൻ തീ​ര​ത്ത്​ സം​യു​ക്​​ത വ്യോ​മാ​ഭ്യാ​സം ന​ട​ത്തി​യി​രു​ന്നു. അ​ഞ്ചു ദി​വ​സ​ത്തെ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ൽ 230ഒാ​ളം വി​മാ​ന​ങ്ങ​ളും ആ​യി​ര​ക്ക​ണ​ക്കി​ന്​ സൈ​ന്യ​വു​മാ​ണ്​  പ​െ​ങ്ക​ടു​ത്ത​ത്.  ​ജെ​ഫ്രി ഫെ​ൽ​റ്റ്​​മാ​ൻ ആ​ദ്യ​മാ​യാ​ണ്​ ഉ​ത്ത​ര കൊ​റി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്​്. ഉ​ത്ത​ര കൊ​റി​യ​യി​ൽ അ​ദ്ദേ​ഹം  മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ങ്ങ​ളു​മാ​യും  വി​ദേ​ശ​പ്ര​തി​നി​ധി​ക​ളു​മാ​യും  കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaworld newsmalayalam newsUN official
News Summary - Senior UN official arrives in North Korea -World news
Next Story