Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗുജറാത്തിലെ പാക്​...

ഗുജറാത്തിലെ പാക്​ ഇട​​പെടൽ: വിചിത്രവും അടിസ്​ഥാന രഹിതവുമായ കഥയെന്ന്​ കസൗരി

text_fields
bookmark_border
Khurshid Mahmud Kasuri
cancel

ന്യുഡൽഹി: ഗുജറാത്ത്​ തെര​െഞ്ഞടുപ്പിൽ പാകിസ്​താൻ  ഇടപെട്ടു​െവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയു​െട ആരോപണം വിചിത്രവും അടിസ്​ഥാന രഹിതവുമാണെന്ന് മുൻ പാക്​ മന്ത്രി ഖുർശിദ്​ കസൗരി. പാക്​ ചാനലായ സമാ ടി.വിയോട്​ സംസാരിക്കവെയാണ്​ കസൗരി ഇക്കാര്യം വ്യക്​തമാക്കിയത്​. കോൺഗ്രസ്​ നേതാവ്​ മണിശങ്കർ അയ്യർ സംഘടിപ്പിച്ച വിരുന്നിൽ ഖുർശിദ്​ കസൗരിയും പ​െങ്കടുത്തിരുന്നു.  

എനിക്ക്​ ആശ്​ചര്യം ​േതാന്നുന്നു. ആ വിരുന്നിൽ ഞാനും പ​െങ്കടുത്തിരുന്നു. പാകിസ്​താൻ ഗുഢാലോചന ആസുത്രണം ചെയ്യുന്നുവെന്ന്​ ഞാനും കേട്ടു. ആ പാർട്ടിയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​, മുൻ ഉപരാഷ്​ട്രപതി ഹാമിദ്​ അൻസാരി, മുൻ ​ൈസനിക മേധാവി ദീപക്​ കപൂർ, നാല്​ വിദേശ കാര്യ സെക്രട്ടറിമാർ, പാകിസ്​താനി​െല മുൻ ഇന്ത്യൻ നയതന്ത്രജ്​ഞർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അവരെല്ലാവരും പാക്​ ഗൂഢാലോചനയു​െട ഭാഗമായിരുന്നോ?. അടിസ്​ഥാനമില്ലാതെ മെനഞ്ഞെടുത്ത കഥയാണി​െതന്നും അദ്ദേഹം പറഞ്ഞു. 

ഇത്​ വോട്ട്​ ബാങ്ക്​ പ്രതീക്ഷിച്ചു​െകാണ്ട്​ മോദി നടത്തിയ പരാമർശമാണെന്നും കസൗരി വിമർശിച്ചു. ​െതര​െഞ്ഞടുപ്പിനായി എന്തുവഴിയും സ്വീകരിക്കാം എന്നാണ്​ ഇത്​ തെളിയിക്കുന്നത്​​. ഗുജറാത്തിൽ പാകിസ്​താനിലൂടെ വോട്ടു നേടാമെന്ന്​ മോദി കണക്കുകൂട്ടുകയാണ്​. അതുകൊണ്ടാണ്​ അദ്ദേഹം അങ്ങനെ പറഞ്ഞത്​. ഇത്തരം പരാമർശങ്ങൾ നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടി​േച്ചർത്തു. 

നേരത്തെ താൻ ഇന്ത്യ സന്ദർശിച്ചപ്പോൾ റോയു​െട മുൻ മേധാവിയുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. അപ്പോൾ രഹസ്യധാരണയുടെ ​പ്രശ്​നം ഉദിച്ചി​േല്ല എന്നും അദ്ദേഹം ചോദിച്ചു. 

മണിശങ്കർ അയ്യരു​െട നേതൃത്വത്തിൽ എ​ന്തി​നാ​ണ്​ ര​ഹ​സ്യ​യോ​ഗം ന​ട​ത്തി​യ​തെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ്​ ഇ​ന്ത്യ​ൻ ഉ​േ​ദ്യാ​ഗ​സ്​​ഥ​രെ അ​തി​േ​ല​ക്ക്​ വി​ളി​ക്കാ​തി​രു​ന്ന​തെ​ന്നും ചോ​ദി​ച്ച മോ​ദി, ര​ഹ​സ്യ​യോ​ഗ​ത്തി​ൽ ന​ട​ന്ന​ത്​ എ​ന്താ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​നെ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന്​ പാ​കി​സ്​​താ​ൻ ക​ര​സേ​ന മു​ൻ മേ​ധാ​വി അ​ർ​ശ​ദ്​ റ​ഫീ​ഖ്​ ആ​വ​ശ്യ​പ്പെ​െ​ട്ട​ന്ന്​ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. എന്നാൽ ഗുജറാത്ത്​ തെരഞ്ഞെുപ്പിലേക്ക്​ തങ്ങ​െള വലിച്ചിഴക്കരു​െതന്നും സ്വന്തം കഴിവുകൊണ്ട്​ ജയിക്കണ​െമന്നും പാകിസ്​താൻ മോദിക്ക്​ മറുപടിയും നൽകിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat electionworld newsmalayalam newsPak ConspiracyKhurshid Kasuri
News Summary - Pakistan Interpretation: A strange story with no basis, says Khurshid Kasuri - World News
Next Story