Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഝലം, ചെനാബ്​ നദികളിലെ...

ഝലം, ചെനാബ്​ നദികളിലെ വൈദ്യുത പദ്ധതികൾ ഇന്ത്യ നിർത്തിവെക്കണമെന്ന്​ പാകിസ്​താൻ

text_fields
bookmark_border
ഝലം, ചെനാബ്​ നദികളിലെ വൈദ്യുത പദ്ധതികൾ ഇന്ത്യ നിർത്തിവെക്കണമെന്ന്​ പാകിസ്​താൻ
cancel

ഇസ്​ലാമാബാദ്​: ജമ്മു കശ്​മീരി​െല രണ്ട്​ ജലവൈദ്യുത പദ്ധതികളു​െട നിർമാണ പ്രവർത്തി നിർത്തിവെക്കണമെന്ന്​ ഇന്ത്യയോട്​ പാകിസ്​താ​ൻ. പാകിസ്​താൻ പാർലമ​െൻറി​​െൻറ  രണ്ട്​ കമ്മിറ്റികൾ സംയുക്​തമായി പുറപ്പെടുവിച്ച പ്രസ്​താവനയിലാണ്​ ആവശ്യമുന്നയിച്ചത്​. ജല തർക്കം പരിഹരിക്കാനായി മധ്യസ്​ഥ കോടതി രൂപീകരിക്കാൻ തയാറാകണമെന്നും പാകിസ്​താൻ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള ജല തർക്കങ്ങളെ കുറിച്ച്​ ചർച്ച ചെയ്യാൻ പാകിസ്​താൻ നാഷനൽ അസംബ്ലിയുടെ വിദേശകാര്യ, ജല വൈദ്യുത കമ്മിറ്റികൾ ഇന്നലെ ഇസ്​ലാമാബാദിൽ സംയുക്​ത യോഗം ചേർന്നിരുന്നു.

ഡാമുകളുടെ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ നിർത്തി വെക്കണം. മധ്യസ്​ഥ കോടതി രൂപീകരിച്ച്​ ഇന്ത്യ നടത്തുന്ന കിഷൻഗംഗ, റേറ്റിൽ ജലവൈദ്യുത പദ്ധതികളിലെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ച്​ പാകിസ്​താനുള്ള പരാതി പരിഹരിക്കണമെന്നും പ്രസ്​താവനയിൽ ആവശ്യ​െപ്പടുന്നു.

സിന്ധു നദീജല കരാർ അനുസരിച്ച്​ മധ്യസ്​ഥ കോടതി കാലതാമസം കൂടാതെ രൂപീകരിക്കേണ്ടത്​ ലോകബാങ്കി​​െൻറ ഉത്തരവാദിത്തമാണ്​. ലോക ബാങ്ക്​​ മധ്യസ്​ഥ കോടതി രൂപീകരിക്കുന്നതു വരെ നിർമാണം പുരോഗമിക്കുന്ന റേറ്റിൽ ഡാമി​​െൻറ പ്രവർത്തികൾ ഇന്ത്യ നിർത്തിവെക്കണമെന്നാണ്​ പാകിസ്​താ​​െൻറ ആവശ്യം.
 
പടിഞ്ഞാറൻ നദികളിൽ ഇന്ത്യ അണകെട്ടുന്നത്​ രണ്ടു രാജ്യങ്ങളും തമ്മിൽ തർക്കത്തിനിടയാക്കിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നിർത്തി​െവക്കാനായി പാകിസ്​താൻ ലോക ബാങ്കിനെ സമീപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirKishangangaRatlehydro power projectIndus Waters TreatyIndia News
News Summary - Pakistan Asks India to Suspend Work on Hydro Projects in J-K
Next Story