Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനിൽ...

പാകിസ്താനിൽ രാജ്യവ്യാപക പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്​ത്​ ഇമ്രാൻ ഖാൻ

text_fields
bookmark_border
പാകിസ്താനിൽ രാജ്യവ്യാപക പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്​ത്​ ഇമ്രാൻ ഖാൻ
cancel

ഇസ്​ലാമാബാദ്​: തെഹ്​രിക്​ ഇ ഇൻസാഫ്​ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്​ത സംഭവത്തിൽ രാജ്യ വ്യാപക പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്​ത്​ പാർട്ടി നേതാവ്​ ഇമ്രാൻ ഖാൻ. ഇസ്​ലമാബാദിൽ രാഷ്​ട്രീയ യോഗങ്ങളും റാലികളും നിരോധിച്ചതിനെതിരെ വ്യാഴാഴ്​ച പാർട്ടി സംഘടിപ്പിച്ച ഇൻഡോർ റാലിക്കിടെ പൊലീസ്​ 38 ഒാളം പ്രവർത്തകരെ അറസ്​റ്റു ചെയ്യുകയായിരുന്നു. നവംബർ രണ്ടിന്​ പ്രധാനമന്ത്രി നവാസ്​ ശരീഫിനെതിരെ ഇസ്​ലമാബാദിൽ റാലി നടത്താനിരിക്കെയാണ്​ തലസ്ഥാനത്ത്​ രാഷ്​ട്രീയ യോഗങ്ങളും റാലികളും നിരോധിച്ച്​ ഉത്തരവിറങ്ങിയത്​. ഏതു തരത്തിൽ വിലക്ക്​ ഏർപ്പെടുത്തിയാലും റാലിയും യോഗവും നടത്തുമെന്ന്​ ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അടുത്ത ആഴ്​ച നടത്താനിരിക്കുന്ന രാഷ്​ട്രീയ പരിപാടികൾ ചർച്ചചെയ്യാൻ വിളിച്ച യോഗത്തിനിടെയാണ്​ പൊലീസ്​ സ്​ത്രീകളുൾപ്പെട്ട പ്രവർത്തകരെ തല്ലി ഒാടിക്കുകയും നിരവധി പേരെ അറസ്​റ്റു ചെയ്യുകയും ചെയ്​തത്​. റാവൽപിണ്ടിയിലും  രാഷ്​ട്രീയ പ്രതിഷേധങ്ങൾ നിരോധിച്ചിടുണ്ട്​. വിലക്ക്​ മറികടന്ന്​ പാർട്ടി റാലിയുമായി മുന്നോട്ടുപോവുകയാണെങ്കിൽ അത്​ തടയുമെന്നും ഉന്നത പൊലീസ്​ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇസ്​ലാമാബാദിലെ ഇമ്രാ​​െൻറ വസതിക്കു മുന്നിൽ കനത്ത പൊലീസ്​ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്​.

കള്ളപ്പണ ആരോപണം നേരിടുന്ന പ്രധാനമന്ത്രി ശരീഫ്​ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ്​ തെഹ്​രിക്​ ഇ ഇൻസാഫ്​ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan PM Imran Khan
News Summary - In Pak, Imran Khan Calls For Protests Ahead Of Capital Lockdown
Next Story