Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയെ...

ഇന്ത്യയെ പ്രതിരോധിക്കാൻ ഹ്രസ്വദൂര ആണവായുധം വികസിപ്പിച്ചിട്ടുണ്ടെന്ന്​ പാകിസ്​താൻ

text_fields
bookmark_border
Abbasy
cancel

ഇസ്​ലാമാബാദ്​: ഇന്ത്യൻ ആക്രമണ​ം പ്രതിരോധിക്കാൻ ഹ്രസ്വദൂര ആണവായുധം വികസിപ്പിച്ചിട്ടു​െണ്ടന്ന്​ പാകിസ്​താൻ പ്രധാനമ​ന്ത്രി ശാഹിദ്​ അബ്ബാസി. പാകിസ്​താ​​​െൻറ ആണവായുധങ്ങൾ സുരക്ഷിതമാണെന്നും അബ്ബാസി പറഞ്ഞു. അഫ്​ഗാനിസ്​താനിൽ സമാധാനം സ്​ഥാപിക്കുന്നതിന്​ ഇന്ത്യക്ക്​ ഒരു പങ്കും വഹിക്കാനി​െല്ലന്നും അദ്ദേഹം പറഞ്ഞു. അഫ്​ഗാനിസ്​താനിൽ സമാധാനവും സുരക്ഷിതത്തവും പുനഃസ്​ഥാപിക്കാൻ യു.എസ്​ പ്രസിഡൻറ്​ ട്രംപ്​ ഇന്ത്യയു​െട സഹായം അഭ്യർഥിച്ചതിനോട്​ പ്രതികരിക്കുകയായിരുന്നു അ​ബ്ബാസി. ഇന്ത്യക്ക്​  അഫ്​ഗാനിൽ രാഷ്​ട്രീയമായോ സൈനികമായോ ഒരു പങ്കും വഹിക്കാനില്ല. ഇത്​ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ആണവായുധങ്ങൾക്കായി ശക്​തവും സുരക്ഷിതവുമായ കമാൻഡ്​-കൺട്രോൾ സംവിധാനമു​െണ്ടന്ന്​ പാക്​ പ്രധാനമന്ത്രി അവകാശപ്പെട്ടു.  ഇത്​ വള​െര സുരക്ഷിതമായ സംവിധാനമാണെന്ന്​ കാലം തെളിയിക്കുന്നു. ഹ്രസ്വദൂര ആണവായുധം നിർമിച്ചത്​ ഇന്ത്യൻ യുദ്ധതന്ത്രത്തെ പ്രതിരോധിക്കാനാണെന്നും അബ്ബാസി ത​​​െൻറ ആദ്യ അന്താരാഷ്​​ട്ര അഭിമുഖത്തിൽ അറിയിച്ചു. 

തങ്ങളു​െട ആയുധ ശേഖരം ഏറ്റവും സുരക്ഷിതമാണ്​. ആണവായുധങ്ങൾ മറ്റുള്ളവർക്ക്​ ലഭിക്കുന്നതിന്​ ഒരു സാധ്യതയുമി​െല്ലന്നും അബ്ബാസി പറഞ്ഞു. ഉത്തരവാദിത്തമുള്ള രാജ്യമാണ്​ പാകിസ്​താൻ. തീവ്രവാദത്തിനെതിരെയുള്ള ​േപാരാട്ടത്തിന്​ പാകിസ്​താനും ഉത്തരവാദിത്തമുണ്ട്​. 15 വർഷത്തോളമായി തീവ്രവാദത്തിനെതി​െര പോരാടുകയും ചെയ്യുന്നു. 

ആണവായുധ പരിപാടികൾ വേണ്ടവിധം കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്ന മറ്റുള്ളവരുടെ ധാരണ​െയ തുരത്തുകയാണ്​ പാകിസ്​താ​​​െൻറ പ്രാഥമിക ലക്ഷ്യമെന്നും അബ്ബാസി പറഞ്ഞു. തങ്ങൾക്ക്​ ആണവായുധ ശേഷിയുണ്ട്​. ആണവ അവശിഷ്​ടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിയാം. 1960 കളിൽ ത​െന്ന ആണവായുധ ശേഷിയുണ്ടായിരുന്ന രാജ്യമാണ്​ പാകിസ്​താൻ. ഏഷ്യയി​െല ആണവശേഷിയുള്ള ആദ്യ രാജ്യവും പാകിസ്​താനായിരുന്നു. ഇത്രയും വർഷം തങ്ങൾ അത്​ കൈകാര്യം ​െചയ്​തു. ഇനിയും അതിനു സാധിക്കുമെന്നും അബ്ബാസി പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nuclear weaponsworld newsmalayalam newsshahid abbasiIndia News
News Summary - Pak Devoloped Short Range Nuclear Weapon to Counter India - World News
Next Story