Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രതിഛായ...

പ്രതിഛായ നശിപ്പിക്കരുതെന്ന്​ സൂചിക്ക്​ മോദിയുടെ ഉപദേശം

text_fields
bookmark_border
Suu-kyi-and-Modi
cancel

ധാക്ക: റോഹിങ്ക്യൻ വിഷയത്തിലെ നിലപാടി​​െൻറ പേരിൽ പ്രതിഛായ നശിപ്പിക്കരുതെന്ന്​ മ്യാൻമർ നേതാവ്​ ഒാങ് ​സാങ്​ സൂചിയോട്​ പ്രധാനമന്ത്രി ന​രേ​ന്ദ്രമോദി ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​. രാഖൈനയിൽ റോഹിങ്ക്യകൾക്കെതിരായ സൈനിക നടപടി ആഗോള തലത്തിൽ വിമർശനങ്ങൾ വരുത്തിവെച്ച സാഹചര്യത്തിലാണ്​ 
മോദിയുടെ ഉപദേശം. 

നാലാമത്​ ബംഗ്ലാദേശ്​-ഇന്ത്യ സംയുക്​ത ഉപദേശക സമിതി യോഗത്തിനു ശേഷം ബംഗ്ലാദേശ്​ പ്രധാനമന്ത്രി ശൈഖ്​ ഹസീനയോട്​ സംസാരിക്കുകയായിരുന്നതിനിടെയാണ്​ സുഷമ ഇക്കാര്യം വ്യക്​തമാക്കിയത്​. 

നിങ്ങൾക്ക്​ അന്താരാഷ്​ട്ര തലത്തിൽ നല്ല പ്രതിഛായയുണ്ട്​. അത്​ നശിപ്പിക്കരുതെന്ന്​ മോദി സൂചിയോട്​ പറഞ്ഞുവെന്ന്​ സുഷമ പറഞ്ഞതായി ബംഗ്ലാദേശിലെ പ്രസ്​ സെക്രട്ടറി മാധ്യമങ്ങളോട്​ പറഞ്ഞു. എന്നാൽ മോദി എപ്പോഴാണ്​ ഇക്കാര്യം പറ​ഞ്ഞതെന്ന്​ വ്യക്​തമല്ല. സെപ്​തംബറിൽ ആദ്യ ഉഭയകക്ഷി ചർച്ചക്കായി മോദി മ്യാൻമർ സന്ദർശിച്ചപ്പോഴാണ്​ പറഞ്ഞതെന്ന്​ ബംഗ്ലാദേശ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. 

റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമർ തിരിച്ചു വിളിക്കണമെന്ന ബംഗ്ലാദേശി​​െൻറ നിലപാടിന്​ സുഷമ പിന്തുണ നൽകി. മ്യാൻമർ അവരുടെ പൗരൻമാരെ തിരിച്ചു വിളിക്കണം. തീവ്രവാദികൾക്കെതിരെ പോരാടാം. എന്നാൽ സാധാരണക്കാരായ ജനങ്ങളെ ശിക്ഷിക്കരുതെന്നും സുഷമ പറഞ്ഞു. 

റോഹിങ്ക്യൻ അഭയാർഥികളെ ഉൾക്കൊള്ളുക എന്നത്​ ബംഗ്ലാദേശിനെ സംബന്ധിച്ച്​ വൻ ഭാരം വഹിക്കുന്നതിനു തുല്യമാണ്​. എന്നാൽ എത്രകാലം അവർക്ക്​ ഇത്​ താങ്ങാനാകുമെന്നും സുഷമ ചോദിച്ചു. 

റോഷിങ്ക്യൻ അഭയാർഥി വിഷയത്തിൽ ശാശ്വതമായ പരിഹാരം വേണം. രാഖൈനയുടെ സാമൂഹിക- സാമ്പത്തിക വികസനത്തിനായി ആഗോള സമൂഹം സഹായം നൽകണമെന്നും സുഷമ പറഞ്ഞതായി പ്രസ്​ സെക്രട്ടറി അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshsushama swarajRohingyaworld newsmalayalam newsAung Sang Suu Kyi
News Summary - Not Destroy Image Modi Advuises to Suu kyi - World News
Next Story