Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപട്ടാളത്തെ...

പട്ടാളത്തെ പിന്തുണച്ച്​ തെളിവ്​ ചോദിച്ച്​ സൂചി

text_fields
bookmark_border
പട്ടാളത്തെ പിന്തുണച്ച്​ തെളിവ്​ ചോദിച്ച്​ സൂചി
cancel

നയ്പിഡാവ്​ (മ്യാന്മർ): റോഹിങ്ക്യകൾക്കെതിരായ കൊടിയ പീഡനവും പലായനവും പ്രതിക്കൂട്ടിലാക്കിയ മ്യാന്മർ ഭരണാധികാരി ഒാങ്​സാൻ സൂചി പട്ടാളത്തെ ന്യായീകരിച്ച്​ രംഗത്ത്​. സെപ്​റ്റംബർ അഞ്ചിനുശേഷം റോഹിങ്ക്യകൾക്ക്​ ഭൂരിപക്ഷമുള്ള സംസ്​ഥാനമായ റാഖൈനിൽ കലാപമുണ്ടായിട്ടില്ലെന്നും പട്ടാളം മുസ്​ലിം ന്യൂനപക്ഷത്തിനെതിരെ പുറത്താക്കൽ നടപടി കൈക്കൊണ്ടിട്ടില്ലെന്നും രാജ്യ​ത്തെ അഭിസംബോധന ചെയ്​ത്​ അവർ പറഞ്ഞു. ഇൗ വിഷയത്തിൽ അന്താരാഷ്​ട്ര വിചാരണയെ ഭയമില്ല.​ 

ഭൂരിപക്ഷം റോഹിങ്ക്യ ഗ്രാമങ്ങളും അക്രമമുക്​തമാണെന്ന്​ സൂചി അവകാശപ്പെട്ടു. സൈന്യത്തോട്​ സംയമനം പാലിക്കാനാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. തിരിച്ചടിയുടെ ഭാഗമായി വിനാശകരമായ ആക്രമണങ്ങൾ പാടില്ലെന്ന്​ നിർദേശിച്ചിട്ടുണ്ട്​. മുസ്​ലിംകളുടെ പലായനത്തെപ്പറ്റി ആശങ്കയുണ്ടെന്നും രേഖകൾ പരിശോധിച്ച്​ തിരിച്ചുവന്നാൽ അവരെ തിരിച്ചെടുക്കുമെന്നും സൂചി പറഞ്ഞു. ആഗസ്​റ്റ്​ 25ന്​ അക്രമമുണ്ടായ ശേഷം ആദ്യമായാണ്​ സൂചി ​ പ്രതികരിക്കുന്നത്​. 

റാഖൈനാണ്​ (റോഹിങ്ക്യകൾക്ക്​ ഭൂരിപക്ഷമുള്ള സംസ്​ഥാനം) ലോകത്തി​​െൻറ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രമെന്ന്​ തനിക്കറിയാമെന്ന്​ പറഞ്ഞുകൊണ്ടായിരുന്നു സൂചിയുടെ തുടക്കം. ഇതേപ്പറ്റി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നു. എന്നാൽ, നടപടിയെടുക്കണമെങ്കിൽ അത്​ ഉറച്ച തെളിവുകളുടെ അടിസ്​ഥാനത്തിലാകണമെന്ന്​ നൊബേൽ ജേതാവ്​ കൂടിയായ സൂചി കൂട്ടിച്ചേർത്തു. അതിനിടെ, സെപ്​റ്റംബർ അഞ്ചിനുശേഷവും മുസ്​ലിം ഗ്രാമങ്ങളിൽ പട്ടാളം തീയിടുന്നതി​​െൻറ ദൃശ്യങ്ങൾ ബി.ബി.സി സ​ംേപ്രഷണം ചെയ്​തു. റോഹിങ്ക്യകൾക്കെതിരായ പട്ടാള അടിച്ചമർത്തലിനെ ‘വംശീയ ഉന്മൂലനത്തി​​െൻറ പാഠപുസ്​തക മാതൃക’യെന്ന്​​ െഎക്യരാഷ്​ട്രസഭ കുറ്റപ്പെടുത്തിയിട്ടും ത​​െൻറ സൈനികർക്കെതിരെ ഒരു വാക്കുപോലും പറയാൻ പട്ടാള ഭരണകൂടം ദീർഘകാലം തടവിലിട്ട സൂചി തയാറായില്ല. ടെലിവിഷനിലൂടെ തത്സമയം  സംപ്രേഷണം ചെയ്​ത  അവരുടെ പ്രസംഗം ലക്ഷങ്ങളാണ്​ ​കേട്ടത്​. 

എന്നാൽ, സൂചിയുടെ ‘മറുപടി’പ്രസംഗം അസത്യങ്ങളുടെ കൂമ്പാരവും ഇരകളെ പ്രതിക്കൂട്ടിലാക്കുന്നതുമാണെന്ന്​ അന്താരാഷ്​ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്​റ്റി ഇൻറർനാഷനൽ ആരോപിച്ചു. റാഖൈനിലെ സൈനിക ക്രൂരത മറച്ചുവെക്കാൻ മ്യാന്മർ ഭരണാധികാരിയും ഭരണകൂടവും തല മണ്ണിൽ പൂഴ്​ത്തിയിരിക്കുകയാണെന്ന്​ സൂചിയുടെ പ്രസംഗത്തെപ്പറ്റി ആംനസ്​റ്റി ഇൻറർനാഷനലി​​െൻറ ദക്ഷിണ^കിഴക്കൻ ഏഷ്യ റീജനൽ ഡയറക്​ടർ ജെയിംസ്​ ഗോമസ്​ പ്രതികരിച്ചു. ആരെയും ഭയക്കാനില്ലെങ്കിൽ  യു.എൻ വസ്​തുതാന്വേഷണ സംഘത്തിന്​ മ്യാന്മർ അനുമതി നൽകണമെന്നും​ സ്വതന്ത്രമായ പരിശോധനക്ക്​ അവസരമൊരുക്കണമെന്നും ആംനസ്​റ്റി ആവശ്യപ്പെട്ടു. പതിവ്​ നിഷേധം, പതിവ്​ സംസാരം എന്നായിരുന്നു സൂചിയുടെ പ്രസംഗത്തെപ്പറ്റി യു.കെയിലെ ബർമ കാമ്പയിൻ ഡയറക്​ടർ മാർക്ക്​ ഫാമനറുടെ പ്രതികരണം. 

തുടരുന്ന പലായനം 
ആഗസ്​റ്റിൽ അറാക്കൻ സാൽവേഷൻ ആർമി എന്ന പുതിയ സംഘടന പൊലീസ്​ പോസ്​റ്റിൽ ആക്രമണം നടത്തി 12 പേരെ കൊലപ്പെടുത്തിയതാണ്​ ഇപ്പോഴത്തെ പ്രശ്​നങ്ങൾക്ക്​ കാരണമായതെന്നാണ്​ സർക്കാർ വാദം. ഇതേതുടർന്ന്​ രാജ്യംവിട്ട്​ പലായനം ചെയ്​ത്​ ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യകൾ മ്യാന്മർ സൈന്യത്തി​​െൻറ കൊടും ക്രൂരതകളുടെ കഥകളാണ്​ പറയുന്നത്​. കത്തിയമരുന്ന നിരവധി റോഹിങ്ക്യൻ ഗ്രാമങ്ങളുടെ ദയനീയ കാഴ്​ചകളാണ്​​ സാറ്റലൈറ്റ്​ ദൃശ്യങ്ങളിലുള്ളത്​. 4,21,000 റോഹിങ്ക്യകൾ ഇതുവരെ പലായനം ചെയ്​തതായി​ യു.എൻ കുടിയേറ്റ ഏജൻസി പറയുന്നു. ദിനംപ്രതി 20,000ത്തോളം റോഹിങ്ക്യകളാണ്​​ അതിർത്തിവിടുന്നത്​. കഴിഞ്ഞ 25 ദിവസത്തിനിടെ 2,50,000 കുട്ടികൾ മ്യാന്മർ വിട്ടതായി യുനിസെഫ്​ വ്യക്​തമാക്കുന്നു.

യു.എൻ സംഘത്തിന്​ അനുമതിയില്ല
ജനീവ: മ്യാന്മറിൽ സ്വതന്ത്രമായ പരിശോധനക്ക്​ അവസരം നൽകണമെന്ന ​െഎക്യരാഷ്​ട്രസഭ വസ്​തുതാന്വേഷണ സംഘത്തി​​െൻറ ആവശ്യം മ്യാന്മർ നിരാകരിച്ചു. കാര്യങ്ങൾ നേരിൽകണ്ട്​ ബോധ്യപ്പെടേണ്ടതുണ്ടെന്ന്​ അന്വേഷണസംഘത്തി​​െൻറ മേധാവി മർസൂക്കി ദാരുസ്​മാൻ പറഞ്ഞു. അടിയന്തരശ്രദ്ധ പതിയേണ്ട ഗുരുതര മാനുഷിക പ്രതിസന്ധിയാണ്​ മ്യാന്മർ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂചി നടത്തിയ പാർലമ​െൻറ്​ പ്രസംഗത്തിൽ അന്താരാഷ്​ട്ര ഏജൻസികൾക്ക്​ രാജ്യത്ത്​ അന്വേഷണം നടത്താമെന്ന്​ വാഗ്​ദാനം ചെയ്​തെങ്കിലും തൊട്ടുപിന്നാലെ യു.എന്നിലെ മ്യാന്മർ സ്​ഥാനപതി ഹിടിൻ ലിൻ അത്​ നിഷേധിച്ച്​ രംഗത്തെത്തുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmilitarymalayalam newsSuu Kyi
News Summary - Myanmar's Suu Kyi denies going 'soft' on military-World news
Next Story