Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂസിൽ:...

മൂസിൽ: കൊ​ല്ല​പ്പെ​ട്ട​ത്​ 40,000ത്തി​ലേ​റെ പേ​രെ​ന്ന്​ 

text_fields
bookmark_border
മൂസിൽ: കൊ​ല്ല​പ്പെ​ട്ട​ത്​ 40,000ത്തി​ലേ​റെ പേ​രെ​ന്ന്​ 
cancel


ബ​ഗ്​​ദാ​ദ്​: ​െഎ.​എ​സി​ൽ​നി​ന്ന്​ പു​രാ​ത​ന ഇ​റാ​ഖ്​ ന​ഗ​ര​മാ​യ മൂ​സി​ൽ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള യു​ദ്ധ​ത്തി​ൽ അ​ര​ങ്ങേ​റി​യ​ത്​ സി​വി​ലി​യ​ൻ കൂ​ട്ട​ക്ക​ശാ​പ്പെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഇ​റാ​ഖി സേ​ന ആ​കാ​ശ​മാ​ർ​ഗ​വും ക​ര​മാ​ർ​ഗ​വും ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലും ​െഎ.​എ​സി​​​െൻറ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലു​മാ​യി 40,000ത്തി​​ലേ​റെ സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന്​  കു​ർ​ദി​ഷ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​സി ക​ണ്ടെ​ത്തി​യ​താ​യി ‘ദ ​ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​റ്​’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.  ഭീ​ക​ര​​രെ തു​ര​ത്താ​നാ​യു​ള്ള ഇ​റാ​ഖി സേ​ന​യു​ടെ കു​തി​പ്പി​നി​ട​യി​ലാ​ണ്​ കു​ഞ്ഞു​ങ്ങ​ളും വൃ​ദ്ധ​രു​മ​ട​ക്കം സി​വി​ലി​യ​ൻ ജീ​വ​നു​ക​ൾ കൂ​ടു​ത​ലും പൊ​ലി​ഞ്ഞ​ത്. ശ്​​മ​ശാ​ന ഭൂ​മി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്​​ മൂ​സി​ൽ. 

നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​നാ​വാ​തെ കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന്​ ബ​ഗ്​​ദാ​ദി​ലെ മ​ന്ത്രി ഹോ​ശി​യാ​ർ സീ​ബാ​​രി  പ​റ​ഞ്ഞു. 
 ഒ​മ്പ​തു മാ​സ​ത്തോ​ള​മാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ൽ നേ​ര​ത്തേ റി​​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​തി​നേ​ക്കാ​ൾ എ​ത്ര​യോ അ​ധി​ക​മാ​ണ്​ മ​ര​ണ സം​ഖ്യ. സി​വി​ലി​യ​ന്മാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ വി​വ​ര​ണാ​തീ​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തു ല​ഘൂ​ക​രി​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത  ബ​ഗ്​​ദാ​ദ്​ ഭ​ര​ണ​കൂ​ട​ത്തെ അ​ടു​ത്തി​ടെ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യ സീ​ബാ​​രി കു​റ്റ​പ്പെ​ടു​ത്തി.  

മൂ​സി​ലി​ലെ ഇ​റാ​ഖി സൈ​ന്യ​ത്തി​നി​ട​യി​ൽ വ​ൻ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.  ​ജീ​വ​നും​കൊ​ണ്ട്​ ൈസ​നി​ക ചെ​ക്ക്​​​പോ​സ്​​റ്റു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന​വ​രി​ൽ​നി​ന്ന്​ ആ​യി​രം ഡോ​ള​റും  വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ടു​ക്കാ​ൻ 1500 ഡോ​ള​റും ഇ​വ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്നു​ണ്ട്. ത​ട​വു​കാ​രാ​യി പി​ടി​കൂ​ടി​യ ​െഎ.​എ​സ്​ ഭീ​ക​ര​രെ ഇ​ത്ത​ര​ത്തി​ൽ കൈ​ക്കൂ​ലി വാ​ങ്ങി വി​ട്ട​യ​ക്കാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്ന​താ​യി സീ​ബാ​​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ismosulworld newscivilianmalayalam newsasia-pacafic
News Summary - The massacre of Mosul: 40,000 feared dead–world news
Next Story