Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൈക്കുഞ്ഞുമായി...

കൈക്കുഞ്ഞുമായി നഗരസഭയിലെത്തിയ ജാപ്പനീസ്​ അംഗത്തെ പുറത്താക്കി

text_fields
bookmark_border
Japanese-MLA
cancel
camera_alt??????????????????? ????? ???? ??? ???????????? ????? ????? ?????????????? ????????????

ടോക്കിയോ: ആസ്​ട്രേലിയൻ പാർലമ​​​​​​​െൻറ്​ സമ്മേളനത്തിനിടെ കുഞ്ഞിനെ മുലയൂട്ടുന്ന എം.പിയു​െട വാർത്തകൾ ലോകം മുഴുവൻ സ്വീകരിക്കപ്പെട്ടതി​​​​​​​​െൻറ അല​െയാലി അടങ്ങും മു​​െമ്പ ​ൈകക്കുഞ്ഞുമായി നഗരസഭാ യോഗത്തിനെത്തിയ ജപ്പാനിലെ അംഗത്തെ ചേംബറിൽ കയറാൻ അനുവദിച്ചില്ല.

കൈക്കുഞ്ഞുമായി നിയമസഭാ സമ്മേളനത്തി​െനത്തിയ അംഗത്തോട്​ ചേംബറിൽ നിന്ന്​ പുറത്തുപോകണമെന്നാണ്​ മറ്റ്​ അംഗങ്ങൾ ആവശ്യപ്പെട്ടത്​. യുക ഒകാറ്റയാണ്​ ഏഴുമാസം പ്രായമുള്ള മകനെയുമായി തെക്കൻ കുമാമോടൊ സിറ്റി നഗരസഭയിലെത്തിയത്​. എന്നാൽ മറ്റ്​ അംഗങ്ങൾ അവരോട്​ പുറത്തു പോകാൻ ആവശ്യപ്പെടുകയായിരുന്നു. 

നിയമ പ്രകാരം, അംഗങ്ങൾക്കും സ്​റ്റാഫംഗങ്ങൾക്കും സിറ്റി ഉദ്യോഗസ്​ഥർക്കും മാത്രമേ സഭയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. അതിനാലാണ്​ കുഞ്ഞിനെയുമായി എത്തിയ അംഗത്തോട്​ പുറത്തുപോകാൻ ആവശ്യ​െപ്പട്ടതെന്നാണ്​​ അധികൃതർ നൽകുന്ന വിശദീകരണം. 40 മിനു​േട്ടാളം സഭ നിർത്തിവെച്ച്​ വിഷയം ചർച്ച ചെയ്തു. തുടർന്ന്​ കുഞ്ഞിനെ സുഹൃത്തി​​​​​​​​െൻറ കൈയിലേൽപ്പിച്ച്​ ഒകാറ്റ തിരികെ സഭയിലെത്തുകയായിരുന്നു. 

സ്​ത്രീ സൗഹൃദമായ തൊഴിലവസരം സൃഷ്​ടിക്കണമെന്ന്​ സഭാധ്യക്ഷനോട്​ താൻ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ കൂടെ കൊണ്ടു വരുന്നതിന്​ അനുവദിക്കുകയോ ഡേ കെയർ സൗകര്യം നൽകുകയോ വേണമെന്നും​ അഭ്യർഥിച്ചിരുന്നു. എന്നാൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായില്ല. തുടർന്നാണ്​ ഏഴുമാസം പ്രായമായ കുഞ്ഞിനെ നഗരസഭയിൽ കൊണ്ടുവരാൻ തീരുമാനിച്ചത്​. കുഞ്ഞില്ലാതെ വന്ന്​ കാര്യം പറയു​േമ്പാൾ അതി​​​​​​​​െൻറ ഗൗരവം ആരും ഉൾക്കൊള്ളുന്നില്ലെന്നും അതിനാലാണ്​ കുട്ടിയുമായി നഗരസഭയിലെത്തിയതെന്നും അവർ പറഞ്ഞു. 

അംഗങ്ങൾക്ക്​ കുഞ്ഞുങ്ങളെയും കൊണ്ട്​ യോഗത്തിൽ പ​െങ്കടുക്കാനുള്ള അവസരം സൃഷ്​ടിക്കാൻ ശ്രമിക്കുമെന്ന്​ സഭാധ്യക്ഷൻ മാധ്യമങ്ങളോട്​ പറഞ്ഞു. 

ജപാനിൽ സ്​ത്രീകൾ വിവാഹിതരാവു​കയോ പ്രസവിക്കുകയോ ചെയ്​താൽ ജോലി ഉപേക്ഷിക്കുകയാണ്​ പതിവ്​. പ്രസവ ശേഷവും സ്​ത്രീകൾ ജോലിയിൽ തുടരുന്നതിന്​ വേണ്ടി ഷിൻസൊ ആബെ സർക്കാർ വർഷങ്ങളായി ശ്രമം നടത്തുന്നുണ്ടെങ്കിലും രാജ്യത്തെ ലിംഗ അസമത്വം മൂലം വിജയം ​ൈകവരിക്കാനായിട്ടില്ല. ലിംഗ സമത്വത്തെ സംബന്ധിച്ച്​ ഇക്കണോമിക്​ ഫോറം നടത്തിയ സർവേയിൽ 144 രാജ്യങ്ങളിൽ 114ാമതാണ്​ ജപ്പാൻ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gender equalityworld newsmalayalam newsBreast FeedingJapan Assemblybaby to assembly
News Summary - Japanese politician brings baby to assembly Being Ejected - World News
Next Story