Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദോക്​ലാം: ഇന്ത്യ...

ദോക്​ലാം: ഇന്ത്യ ചൈനയുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
Doklam
cancel

ബീജിങ്ങ്​: ദോക്​ലാമിൽ 72 ദിവസം നീണ്ടു നിന്ന ഇന്ത്യ- ചൈന പ്രശ്​നങ്ങൾക്ക്​ ശേഷം ആദ്യമായി ഇരുരാജ്യങ്ങളും തമ്മിൽ ബീജിങ്ങിൽ കൂടിക്കാഴ്​ച നടത്തി. അതിർത്തി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ്​ കൂടിക്കാഴ്​ച സംഘടിപ്പിച്ചത്​. അതിർത്തിയിലെ നിലവിലെ സ്​ഥിതിഗതികൾ വിലയിരുത്തി. വർധിച്ചു വരുന്ന അതിർത്തി പ്രശ്​നങ്ങളും സൈനിക പ്രശ്​നങ്ങളും കൂടിക്കാഴ്​ചയിൽ ചർച്ചയായി. സൈനിക തലത്തിലെ പരസ്​പര സഹകരണവും ചർച്ച ചെയ്​തു. 

വർക്കിങ്ങ്​ ​െമക്കാനിസം ഫോർ കൺസൾ​േട്ടഷൻ  ആൻഡ്​ കോഒാർഡിനേഷൻ ഒാൺ ഇന്ത്യ- ചൈന ബോർഡർ അഫയേഴ്​സ്​ (ഡബ്ല്യു.എം.സി.സി)യുടെ 10ാമത്​ യോഗമാണ്​ നടന്നതെന്ന്​ ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ത്യ- ചൈന അതിർത്തി മേഖലകളിൽ പ്രശ്​നങ്ങൾ ചർച്ച ചെയ്​ത്​  സമാധാനം സ്​ഥാപിക്കുന്നതിന്​ 2012ൽ രൂപീകരിച്ചതാണ്​ ഡബ്ല്യു.എം.സി.സി. 

വിദേശകാര്യമന്ത്രാലയ ജോയിൻറ്​ സെക്രട്ടറി പ്രണയ്​ വർമയും ഡിപ്പാർട്ട്​മ​െൻറ്​ ഒാഫ്​ ഏഷ്യൻ അഫയേഴ്​സ്​ ഡയറക്​ടർ സിയ കിയാനുമാണ്​ കൂടിക്കാഴ്​ച നടത്തിയത്​. ഡിസംബറിൽ റഷ്യ, ഇന്ത്യ, ചൈന രാജ്യങ്ങൾ കൂടിക്കാഴ്​ച നടത്തും. ഇതിനായി ചൈനീസ്​ വിദേശകാര്യ മന്ത്രി വാങ്​ യി ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായാണ്​ ഇരു രാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്​ച നടത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsDoklamBorder TalkIndia News
News Summary - India China Meeting Held today - World News
Next Story