Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യക്കാർക്കുള്ള വിസ...

ഇന്ത്യക്കാർക്കുള്ള വിസ ഒാൺ അറൈവൽ ഹോ​േങ്കാങ്​​ നിർത്തിവെച്ചു

text_fields
bookmark_border
ഇന്ത്യക്കാർക്കുള്ള വിസ ഒാൺ അറൈവൽ ഹോ​േങ്കാങ്​​ നിർത്തിവെച്ചു
cancel

ബീജിങ്​: ഇന്ത്യൻ യാത്രികർക്ക്​ തിരിച്ചടിയായി ഹോേങ്കാങ് ഭരണകൂടം വിസ ഒാൺ അറൈവൽ സേവനം നിർത്തിവെച്ചു. തിങ്കളാഴ്​ച മുതൽ ഹോേങ്കാങിലെത്തുന്നവർ നേരത്തെ തന്നെ വിസക്കായി അപേക്ഷിക്കണം.

ഇന്ത്യക്കാർക്കുള്ള പ്രീ അറൈവൽ രജിസ്​ട്രേഷൻ ജനുവരി 23 മുതൽ ആരംഭിക്കുമെന്ന്​ ഹോേങ്കാങ്​ അധികൃതർ വ്യക്​തമാക്കി. ഹോങ്​കോങ്ങിലേക്ക്​ വരുന്നതിന്​ മുമ്പായി എല്ലാ ഇന്ത്യക്കാരും പ്രീ അറൈവൽ രജിസ്​ട്രേഷൻ നടത്തണമെന്ന്​ ഹോേങ്കാങ് എമി​ഗ്രേഷൻ അധികൃതർ പറഞ്ഞു. ഇത്തരത്തിൽ രജിസ്​ട്രേഷനില്ലതെ എത്തുന്ന യാത്രികരെ രാജ്യത്തിനകത്ത്​ പ്രവേശിപ്പിക്കില്ലെന്ന്​ ഹോേങ്കാങ്​ ഭരണകൂടം ഇന്ത്യൻ എംബസിയെ അറിയിച്ചു. പ്രീ അറൈവൽ രജിസ്​ട്രേഷന്​ ആറ്​ മാസത്തെ കാലവധിയുണ്ടാകും. 

നേരത്തെ ഇന്ത്യൻ പാസ്​പോർട്ടുമായി ഹോേങ്കാങിലെത്തുന്ന സഞ്ചാരികൾക്ക്​ 14 ദിവസം വരെ ഹോേങ്കാങിൽ താമസിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇൗ സംവിധാനം കൂടുതൽ പേർ ദുരു​പയോഗം ചെയ്യാൻ തുടങ്ങിയതോടെയാണ്​ സേവനം നിർത്താൻ സർക്കാർ തീരുമാനിച്ച​തെന്നാണ്​ സൂചന. ഇന്ത്യയിൽ നിന്ന്​ താമസക്കാരായി കൂടുതൽ ആളുകൾ എത്താൻ തുടങ്ങിയതോടെയാണ്​ ഇത്തരം തീരുമാനത്തിലേക്ക്​ ഹോേങ്കാങ്​ എത്തിയത്​. ദിനംപ്രതി നിരവധി ഇന്ത്യൻ വ്യാപാരികളാണ്​ വ്യാപര ആവശ്യത്തിനായി ഹോേങ്കാങിലേക്ക്​ എത്തുന്നത്​.  ഇവർക്ക്​ തീരുമാനം തിരിച്ചടിയാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hong kong
News Summary - Hong Kong withdraws visa-free facility for Indians
Next Story